Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗേറ്റ്-2023 ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ; ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ ആദ്യവാരം

text_fields
bookmark_border
ഗേറ്റ്-2023 ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ; ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ ആദ്യവാരം
cancel
Listen to this Article

അടുത്ത വർഷത്തെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (​ഗേറ്റ് 2023) ഫെബ്രുവരി 4, 5, 11, 12 തീയതികളിൽ ദേശീയതലത്തിൽ നടത്തും. ഐ.ഐ.ടി കാൻപൂരാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷക്ക് 29 പേപ്പറുകളാണുള്ളത്. മൂന്ന് മണിക്കൂർ സമയം അനുവദിക്കും. ജനറൽ ആപ്റ്റിറ്റ്യൂഡ് ഉൾപ്പെടെ 100 മാർക്കിനാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, കോട്ടയം, ഇടുക്കി, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, ആലുവ-എറണാകുളം, തൃശൂർ, അങ്കമാലി, കോഴിക്കോട്, മലപ്പുറം, വടകര, കണ്ണൂർ, കാസർകോഡ് പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

ഇനി പറയുന്ന യോഗ്യതയുള്ളവർക്ക് പരീക്ഷയെഴുതാം. ബി.ഇ/ബി.ടെക്/ബി.ഫാം, ബി.ആർക്, ബി.എസ് റിസർച്ച്, ഫാം ഡി, എം.ബി.ബി.എസ്, എം.എസ്.സി/എം.എ/എം.സി.എ, ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക്/എം.എസ്.സി, ബി.എ/ബി.എസ്.സി/ബി.കോം. മൂന്നാം വർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല.

'ഗേറ്റ് 2023' ഹ്രസ്വവിജ്ഞാപനം https://gate.iitk.ac.inൽ ലഭ്യമാണ്. വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷർ വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധപ്പെടുത്തും. രജിസ്ടേഷൻ സെപ്റ്റംബർ ആദ്യവാരം ആയിരിക്കും.

ഗേറ്റ് സ്കോറിന് 3 വർഷത്തെ പ്രാബല്യമുണ്ട്. യോഗ്യത നേടുന്നവർക്ക് സ്കോളർഷിപ്പോടെ എം.ടെക് പഠനം നടത്താം. പ്രതിമാസം 12400 രൂപയാണ് സ്കോളർഷിപ്പ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഉയർന്ന ഗേറ്റ് സ്കോർ നേടുന്നവർക്ക് എൻജിനീയറിങ്/മാനേജ്മെന്റ് ട്രെയിനികളായി നേരിട്ട് ജോലി ലഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gate 2023 on february; registration starts
Next Story