Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ പരീക്ഷ പരിശീലന രംഗത്ത് വൻ സ്വീകാര്യതയോടെ ‘ജി-ടെക് ഇ-ലെസൺസ്’ ലേണിങ് ആപ്

text_fields
bookmark_border
സി.ബി.എസ്.ഇ പരീക്ഷ പരിശീലന രംഗത്ത് വൻ സ്വീകാര്യതയോടെ ‘ജി-ടെക് ഇ-ലെസൺസ്’ ലേണിങ് ആപ്
cancel

കോഴിക്കോട്: സി.ബി.എസ്.ഇ പരീക്ഷയെ അഭിമുഖീകരിക്കുന്നവർക്കായി ചിട്ടയായ ക്രമീകരണങ്ങളോടെ തയ്യാറാക്കിയ ‘ജി-ടെക് ഇ-ലെസൺസ്’ (G-TEC eLessons) ലേണിങ് ആപ് വിദ്യാർഥികളുടെ വ്യാപക സ്വീകാര്യതയോടെ മുന്നേറുകയാണ്. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പഠന പുരോഗതി വിലയിരുത്തുന്നതിനുള്ള നൂതന സംവിധാനമാണ് ആപിൽ ഒരുക്കിയിട്ടുളളത്.

പരീക്ഷയെ അഭിമുഖീകരിക്കുന്നതിൽ വിദ്യാർഥികൾക്കുണ്ടാകുന്ന ഭയവും മാനസിക പിരിമുറുക്കവും കുറച്ച് കൃത്യമായ ഷെഡ്യൂൾ പ്രകാരം പഠനം ക്രമീകരിക്കാൻ സഹായിക്കുകയും മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് ആപിന്‍റെ ലക്ഷ്യം.

കുറഞ്ഞ ദൈർഘ്യമുള്ള വിഷയം തിരിച്ചുള്ള റെക്കോർഡഡ് ക്ലാസുകൾ ആഗ്രഹിക്കുന്ന സമയങ്ങളിൽ ആവശ്യമായ വിഷയം തിരഞ്ഞെടുത്ത് പഠിക്കാനും ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായി പഠിക്കാനും സാധിക്കും. മുൻവർഷങ്ങളിലേതുൾപ്പെടെ മാതൃകാ ചോദ്യപേപ്പറുകളുടെ അടിസ്ഥാനത്തിലുള്ള പരിശീലനവും വിലയിരുത്തലും ഈ ലേണിങ് ആപിന്റെ മറ്റൊരു സവിശേഷതയാണ്. സ്വന്തം പഠനനിലവാരം പരീക്ഷക്ക് മുമ്പ് തന്നെ തിരിച്ചറിയാനും ആവശ്യമായ ക്രമീകരണങ്ങൾ വരുത്താനും ആപ് വിദ്യാർഥികളെ സഹായിക്കുന്നു.

പരീക്ഷാ പരിശീലനത്തിനത്തോടൊപ്പം നൂതനമായ പഠനാനുഭവം ലഭ്യമാക്കുന്ന സമഗ്ര ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമാണ് ‘ജി-ടെക് ഇ-ലെസൺസ്’. ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കായി ഇന്ത്യയിൽനിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം ഒരുക്കുന്ന പ്രഥമ സമഗ്ര ഓൺലൈൻ പഠനസംരംഭമെന്ന പ്രത്യേകതയും ഇതിനുണ്ട്. ടെക്സ്റ്റ് ബുക്കിനപ്പുറമുള്ള പഠന സാമഗ്രികൾ കൂടി ഉൾപ്പെടുത്തി പാഠ്യക്രമത്തിലെ ഏറ്റവും നൂതനമായ മാറ്റങ്ങളെ വരെ അഭിമുഖീരിക്കുന്നതാണ് ഈ പ്ലാറ്റ്‌ഫോം.

വിഷയങ്ങളിലെ സങ്കീർണ്ണത കുറച്ച് ലളിതമായി അവതരിപ്പിക്കുന്നതാണ് ലേണിങ് ആപിന്റെ മറ്റൊരു പ്രത്യകത. വിഷയങ്ങളെ യുക്തിപരമായി സമീപിക്കുന്നതിനും വിദ്യാർഥികളെ ഇതിലൂടെ പ്രാപ്തരാക്കുന്നു. പ്രഗത്ഭ അധ്യാപകരുടെ സേവനത്തോടൊപ്പം വ്യക്തിഗത മെന്റർഷിപ്പും ആപ് വാഗ്ദാനം ചെയ്യുന്നു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഒരുപോലെ പഠന പ്രക്രിയയുടെ ഭാഗമാക്കുന്നു.

സാമ്പത്തികമായി പിന്നാക്കമുള്ളവർക്കും പ്രാപ്യമാകുന്ന വിധത്തിൽ ലോ ഫീസ് പാക്കേജുകളാണ് ജി-ടെക് ഇ-ലെസൺസ് അവതരിപ്പിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഏകദേശം 800 യു.എ.ഇ. ദിർഹത്തിന് സമാനമായ നിരക്കിലാണ് ഇത് ലഭ്യമാക്കുക.

നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ജി-ടെക് ഇ-ലെസൺസ് ആപ് വൈകാതെ ആപ്പിൾ ആപ് സ്റ്റോറിലും ലഭ്യമാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും elessons.net എന്ന വെബ്സൈറ്റ് വഴി സൗജന്യ ഡെമോ ക്ലാസുകൾ കാണാനും പ്ലാറ്റ്‌ഫോമിന്റെ പഠനരീതി പരിചയപ്പെടാനും കഴിയും.

ഇരുപത്തഞ്ച് വർഷത്തെ പ്രവർത്തന പാരമ്പര്യവും നാലര ദശലക്ഷം വിദ്യാർത്ഥികളുടെ വിപുലമായ നെറ്റ്വർക്കുമുള്ള ജി.ടെക് ഗ്രൂപിൻറെ നൂതന സംരംഭമാണ് ‘ജി-ടെക് ഇ-ലെസൺസ്’ ലേണിങ് ആപ്. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കാണ് നിലവിൽ ജി-ടെക് ഇ-ലെസൺസ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടൊപ്പമുള്ള ക്യൂ. ആർ കോഡ് സ്‌കാൻ ചെയ്ത് ജി-ടെക് ഇ-ലെസൺസ്’ ആപിൽ രജിസ്റ്റർ ചെയ്യാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Online Learning App for Gulf CBSE
Next Story