ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, ഗ്രീൻ എനർജി; 2026ൽ ഏറ്റവും മികച്ച തൊഴിൽ സാധ്യത ഈ രംഗങ്ങളിൽ
text_fieldsലോകം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 2026ൽ ഏറ്റവും ആവശ്യക്കാരുള്ള കൊഴിലുകളെ കുറിച്ച് അറിഞ്ഞിരിക്കാം. ശരിയായ കോഴ്സ് തെരഞ്ഞെടുക്കുന്നതിനൊപ്പം കഴിവുമുണ്ടെങ്കിൽ എളുപ്പം ജോലി കണ്ടെത്താനാകും.
1. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എ.ഐ), മെഷീൻ ലേണിങ്(എം.ഐ)
2025 ന്റെ അവസാനമായിക്കഴിഞ്ഞു. അടുത്ത വർഷത്തോടെ എ.ഐ, എം.ഐ മേഖലയിൽ 35 ശതമാനം തൊഴിലവസരങ്ങൾ വർധിക്കും എന്നാണ് കണക്ക്. വരും വർഷങ്ങളിൽ അതിനിയും കൂടുമെന്നാണ് വിലയിരുത്തൽ. എ.ഐ എൻജിനീയർ, ഡാറ്റ സയന്റിസ്റ്റ്, മെഷീൻ ലേണിങ് ഡെവലപ്പർ എന്നിവ സമീപഭാവിയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളിലൊന്നായി മാറും. ഈ മേഖലയിലെ തുടക്കക്കാർക്ക് ഇപ്പോൾ 10-15 ലക്ഷം രൂപ ശമ്പളം ലഭിക്കും.
2. സൈബർ സുരക്ഷ
ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചതോടെ സൈബർ ആക്രമണങ്ങളുടെ എണ്ണവും കൂടി. ഈ സാഹചര്യത്തിൽ നമുക്ക് കൂടുതൽ സൈബർ വിദഗ്ധരെ ആവശ്യമായി വന്നിരിക്കുകയാണ്. ബാങ്കിങ്, ആരോഗ്യ സംരക്ഷണം, ഇ-കൊഴേ്സ് കമ്പനികൾ എല്ലാം തന്നെ അവരുടെ ഡാറ്റകൾ സംരക്ഷിക്കാൻ കോടിക്കണക്കിന് രൂപയാണ് നിക്ഷേപിക്കുന്നത്. അതിനാൽ, ഈ മേഖലയിലെ പരിചയ സമ്പന്നരായ പ്രഫഷനുകൾക്ക് 2026 ആകുമ്പോഴേക്ക് 20 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്.
3. ഡാറ്റ അനലിസ്റ്റ്, ക്ലൗഡ് കംപ്യൂട്ടിങ്
ഇക്കാലത്ത് ഏതൊരു കമ്പനിയുടെയും ശക്തമായ ആസ്തിയാണ് ഡാറ്റ. ഡാറ്റ ഫലപ്രദമായി മനസ്സിലാക്കാനും ഉപയോഗിക്കാനും കഴിയുന്ന ഡാറ്റ അനലിസ്റ്റുകളുടെയും ക്ലൗഡ് എൻജിനീയർമാരുടെ ആവശ്യവും വർധിച്ചുകൊണ്ടിരിക്കുകയാണ്. എ.ഡബ്ല്യു.എസ്, മൈക്രോസോഫ്റ്റ് അസൂർ, ഗൂഗ്ൾ ക്ലൗഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 2026 ആകുമ്പോഴേക്കും വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നത്.
4. ഗ്രീൻ എനർജി
ആഗോളതാപനവും മലിനീകരണവും ചെറുക്കുന്നതിനായി കമ്പനികൾ സുസ്ഥിര ഊർജത്തിലേക്ക് മാറുകയാണ്. സൗരോർജം, കാറ്റ്, ഹൈഡ്രജൻ ഊർജ മേഖലകളിൽ പരിസ്ഥിതി എൻജിനീയർമാർക്കും ഗ്രീൻ ടെക് വിദഗ്ധർക്കും വേണ്ടിയുള്ള ആവശ്യവും അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലകളിൽ സർക്കാർ കോടിക്കണക്കിന് രൂപ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.
5. ആരോഗ്യ സംരക്ഷണവും ബയോടെക് മേഖലയും
കോവിഡിന് ശേഷം ആരോഗ്യ സംരക്ഷണത്തിൽ സാങ്കേതിക വിദ്യയുടെ പങ്ക് ഗണ്യമായി വളർന്നു. ആരോഗ്യ ഡാറ്റ അനലിസ്റ്റുകൾ, മെഡിക്കൽ കോഡർമാർ, ബയോടെക്നോളജിസ്റ്റുകൾ, ഫാർമ ഗവേഷകർ തുടങ്ങിയ തസ്തികകൾ ഇപ്പോൾ വളരെ ലാഭകരമാണ്. അതോടൊപ്പം ഈ മേഖലകളിലെ തൊഴിലവസരങ്ങളും വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

