Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആനിമേഷനും...

ആനിമേഷനും കോസ്മറ്റോളജിയും ഇനി സൗജന്യമായി പഠിക്കാം

text_fields
bookmark_border
Animation and Cosmetology
cancel

കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് മേപ്പയൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെൻറ് സെൻററിലേക്ക് അഡ്മിഷൻ ആരംഭിച്ചു. നൂതന സാങ്കേതികവിദ്യയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ശേഷി ആർജിക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കി കൊണ്ടുള്ള ആനിമേറ്റർ, കോസ്മറ്റോളജിസ്റ്റ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്.

യോഗ്യത പത്താം ക്ലാസ്. കാലാവധി ഒരു വർഷവും പ്രായപരിധി 15 മുതൽ 23 വയസ് വരെയുമാണ്. എസ്.സി /എസ്.ടി ഭിന്നശേഷി വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ്. ക്ലാസുകൾ ശനി, ഞായർ, ഒഴിവ് ദിവസങ്ങളിൽ മാത്രമായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാറിന്‍റെ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഒരു ബാച്ചിലേക്ക് 25 പേർക്ക് മാത്രമായിരിക്കും അവസരമുണ്ടായിരിക്കുക.

വൈജ്ഞാനിക സമൂഹത്തിൽ അറിവിന്‍റെയും വൈദഗ്ധ്യത്തിന്‍റെയും പ്രാപ്യത എല്ലാവരിലേക്കും എത്തിക്കുക, സാമൂഹ്യമായ പൂർണ ഇടപെടൽ ശേഷി പൗരന്മാരായി കുട്ടികൾ വികാസം പ്രാപിക്കുക എന്നിവയാണ് കോഴ്സ് കൊണ്ട് ലക്ഷ്യമിടുന്നത്. താൽപര്യമുള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക.

കോഴ്സുകൾ

ആനിമേറ്റർ

കോസ്മറ്റോളജിസ്റ്റ്

യോഗ്യത

പത്താം തരം കഴിഞ്ഞ് പഠനം മതിയാക്കിയ കുട്ടികൾ, ഭിന്നശേഷി കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പഠിക്കുന്ന കുട്ടികൾ അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾ, ഡിഗ്രി / മറ്റ് കോഴ്സുകൾ പഠിക്കുന്നവർ.

കോഴ്സ് കാലാവധി

പരമാവധി ഒരു വർഷം. ക്ലാസുകൾ ശനി, ഞായർ, ഒഴിവ് ദിവസങ്ങളിൽ മാത്രം. കോഴ്സിന്‍റെ ഭാഗമായി On The Job Training, Experts Interaction Class, Skill Development Class എന്നിവയും ഉൾപ്പെടും.

പ്രായപരിധി

പരമാവധി പ്രായം 23 വയസ്

എസ്.സി/ എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ്.

കുട്ടികളുടെ എണ്ണം ഒരു കോഴ്സിന് 25 പേർ.

ഗൂഗിൾ ഫോം: https://docs.google.com/forms/d/1Gmi762meqDFj5bMvVegMiSj-f0i6a3TCd8tkCbD3GvM/edit

കൂടുതൽ വിവരങ്ങൾക്ക്: 9605983320

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionanimationFree studyCosmetologyskill development centers
News Summary - free Study for Animation and Cosmetology
Next Story