Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം; ഓഫിസറായി ജോലി

text_fields
bookmark_border
  • ഒഴിവുകൾ 36
  • ഓൺലൈൻ അപേക്ഷ ഡിസംബർ 6 മുതൽ 20 വരെ
  • സെലക്ഷൻ ജെ.ഇ.ഇ ​മെയിൻ 2024 റാങ്കും ഇന്റർവ്യൂവും പരിഗണിച്ച്
നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം; ഓഫിസറായി ജോലി
cancel

സീനിയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (പി.സി.എം) വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവരാണോ നിങ്ങൾ? പത്ത് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടോ? ബി.ഇ/ബി.ടെക് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ 2024 അഭിമുഖീകരിക്കുന്നവരാണോ? 2006 ജനുവരി രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ച അവിവാഹിതരാണോ? എങ്കിൽ വരൂ, നാവികസേനയുടെ അഭിമാനമായ കേരളത്തിലെ ഏഴിമല (കണ്ണൂർ) ഇന്ത്യൻ നാവിക അക്കാദമിയിൽ നാലുവർഷത്തെ സൗജന്യ ബി.ടെക് പഠനത്തിലൂ​ടെ എക്സിക്യൂട്ടിവ്, ടെക്നിക്കൽ ബ്രാഞ്ചുകളിൽ സ്ഥിരം കമീഷൻഡ് ഓഫിസറാകാം. 2025 ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിലേക്കുള്ള പഠനപരിശീലന ചെലവുകളെല്ലാം നാവികസേന വഹിക്കും. സേനയുടെ ആവശ്യാനുസരണം അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ശാഖകളിലാണ് ബി.ടെക് പഠനപരിശീലനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. വിജയികൾക്ക് ‘ജെ.എൻ.യു’ ബിരുദം സമ്മാനിക്കും. 36 പേർക്കാണ് അവസരം. ഇതിൽ ഏഴ് എണ്ണം പെൺകുട്ടികൾക്കുള്ളതാണ്.

നാവികസേനയു​ടെ ഭാഗമാകാൻ താൽപര്യമുള്ള ചുണക്കുട്ടികൾക്ക് 10+2 (ബി.ടെക്) കാഡറ്റ് എൻ​ട്രി പദ്ധതിയിലൂടെ കോഴ്സിന് ചേരാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.inൽ ലഭിക്കും. ഓൺലൈനായി ഡിസംബർ ആറു മുതൽ 20 വരെ അപേക്ഷിക്കാം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.

ജെ.ഇ.ഇ. മെയിൻ 2024 റാങ്ക് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ഷോർട്ട്‍ലിസ്റ്റ് തയാറാക്കി സർവിസസ് സെലക്ഷൻ ബോർഡ് മുമ്പാകെ ​ബംഗളൂരു, വിശാഖപട്ടണം, ഭോപാൽ, കെൽക്കത്ത എന്നിവിടങ്ങളിലായി അഞ്ചു ദിവസത്തോളം നീളുന്ന ടെസ്റ്റ് /ഇന്റർവ്യൂവിന് ക്ഷണിക്കും. ആദ്യമായി ഇന്റർവ്യൂവിൽ യോഗ്യത നേടുന്നവരെ വൈദ്യപരിശോധന നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പഠനപരിശീനങ്ങൾക്കായി നിയോഗിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ കമീഷൻഡ് ഓഫിസറായി നിയമിക്കും. ശമ്പളം, ആനുകൂല്യങ്ങൾ, ഉദ്യോഗക്കയറ്റം അടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free B.Tech Study in Navy
Next Story