Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightനാലു​വർഷ സംയോജിത...

നാലു​വർഷ സംയോജിത അധ്യാപന പരിശീലന കോഴ്​സുമായി എൻ.സി.ടി.ഇ

text_fields
bookmark_border
നാലു​വർഷ സംയോജിത അധ്യാപന പരിശീലന കോഴ്​സുമായി എൻ.സി.ടി.ഇ
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ൽ സം​യോ​ജി​ത അധ്യാപന പരിശീലന കോ​ഴ്​​സു​ക​ൾ​ക്ക്​ വ​ഴി​തു​റ​ന്ന്​ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ (എ​ൻ.​സി.​ടി.​ഇ). നി​ല​വി​ലു​ള്ള ​ടീ​ച്ച​ർ ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളെ മാ​റ്റി​നി​ർ​ത്തി​യാ​ണ്​ നാ​ലു​വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്​ (​െഎ.​ടി.​ഇ.​പി) അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. നി​ല​വി​ൽ സ​മ്മി​ശ്ര കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളാ​ണ്​ സം​യോ​ജി​ത കോ​ഴ്​​സി​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

ആ​ർ​ട്​​സ്, സ​യ​ൻ​സ്​ സ്​​ട്രീ​മു​ക​ളി​ലാ​യി അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം കോ​ഴ്​​സു​ക​ൾ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. കോ​ഴ്​​സി​നാ​യു​ള്ള വി​ശ​ദ നി​യ​മാ​വ​ലി​യും എ​ൻ.​സി.​ടി.​ഇ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ കോ​ഴ്​​സു​ക​ൾ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പാ​സാ​യ​വ​ർ​ക്കാ​ണ്​ സം​യോ​ജി​ത ടീ​ച്ച​ർ പ​രി​ശീ​ല​ന കോ​ഴ്​​സി​േ​ല​ക്ക്​ പ്ര​വേ​ശ​നം. നാ​ലു​വ​ർ​ഷ​മാ​യി എ​ട്ട്​ സെ​മ​സ്​​റ്റ​ർ ​ൈദ​ർ​ഘ്യ​മു​ള്ള​താ​യി​രി​ക്കും കോ​ഴ്​​സ്. ഒാ​രോ കോ​ഴ്​​സി​ലും 50 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വും പ്ര​വേ​ശ​നം. എ​ൻ.​സി.​ടി.​ഇ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന മാ​തൃ​ക പാ​ഠ്യ​പ​ദ്ധ​തി അ​ടി​സ്​​ഥാ​ന​മാ​ക്കി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കാം. കോ​ഴ്​​സ്​ ആ​രം​ഭി​ക്കാ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ ഡി​സം​ബ​ർ മൂ​ന്നി​നും 31നും ​ഇ​ട​യി​ൽ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

നി​ല​വി​ലെ ബി.​എ​ഡ്​ കോ​ഴ്​​സി​ന്​ പ​ക​രം നാ​ലു​വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ബി​രു​ദ-​ബി.​എ​ഡ്​ സം​യോ​ജി​ത കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ നേ​ര​ത്തേ ത​ന്നെ എ​ൻ.​സി.​ടി.​ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. കേ​ര​ള​ത്തി​ൽ സം​യോ​ജി​ത കോ​ഴ്​​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ കൂ​ടി​യാ​ലോ​ച​ന​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നാ​യി വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. സ​മി​തി ഒ​രു​ത​വ​ണ യോ​ഗം ചേ​ർ​ന്ന​ത​ല്ലാ​തെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ്​ ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളെ ഒ​ഴി​വാ​ക്കി ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ൽ സം​യോ​ജി​ത കോ​ഴ്​​സ്​ തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​നം വ​രു​ന്ന​ത്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്​​ധ സ​മി​തി വൈ​കാ​തെ യോ​ഗം ചേ​ർ​ന്ന്​ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രും. പു​തി​യ കോ​ഴ്​​സ്​ വ​രു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള ട്രെ​യി​നി​ങ്​ കോ​ള​ജു​ക​ളു​ടെ ഭാ​വി​യും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും.

Show Full Article
TAGS:Four Year Bed Course Teacher&39;s Training Course ncert education news malayalam news 
Web Title - Four Years Teachers Training Course - Education News
Next Story