Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകുഫോസിൽ പ്ലസ്ടുകാർക്ക്...

കുഫോസിൽ പ്ലസ്ടുകാർക്ക് നാലുവർഷ ബിരുദം; അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പി.ജി

text_fields
bookmark_border
കുഫോസിൽ പ്ലസ്ടുകാർക്ക് നാലുവർഷ ബിരുദം; അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പി.ജി
cancel

കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാല പ്ലസ്ടുകാർക്കായി 2026-27 വർഷം നടത്തുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://kufos.ac.inൽനിന്നും ഡൗൺലോഡ് ചെയ്യാം. https://admission.kufos.ac.in വഴി ഓൺലൈനായി മേയ് 19 വരെ അപേക്ഷിക്കാം. മേയ് 30ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സെന്ററുകളിലായി നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. റാങ്ക്‍ലിസ്റ്റ് ജൂൺ 15ന് പ്രസിദ്ധപ്പെടുത്തും.

കോഴ്സുകൾ

ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ്- മാസ്റ്റേഴ്സ് ഇൻ-മറൈൻ ബയോളജി/ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (5 വർഷം), യോഗ്യത- ബയോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ പാസായിരിക്കണം.

ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ്- മാസ്റ്റേഴ്സ് ഇൻ ക്ലൈമറ്റ് സയൻസ് ആൻഡ് ഡേറ്റാ അനലിസ്റ്റിക്സ് (5 വർഷം), യോഗ്യത- മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് അടക്കമുള്ള വിഷയങ്ങളിൽ പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ- ഓണേഴ്സ്/റിസർച്) (4 വർഷം), യോഗ്യത- മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് അടക്കമുള്ള വിഷയങ്ങളിൽ പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ വിജയിക്കണം.

ബാച്ചിലേഴ്സ് ഇൻ ഓഷ്യൻ സയൻസ് (ഓണേഴ്സ്/റിസർച്) (4 വർഷം). യോഗ്യത-മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് അടക്കമുള്ള വിഷയത്തിൽ പ്ലസ് ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

കോഴ്സുകളുടെ സെമസ്റ്റർ-ട്യൂഷൻ ഫീസ് 20,000 രൂപ. ഫുഡ് സയൻസ് ആൻഡ് ടെക്നോളജിക്ക് 25000 രൂപ. അപേക്ഷാഫീസ്- ജനറൽ- 2000 രൂപ, എസ്.സി/എസ്.ടി- 1000 രൂപ, എൻ.ആർ.ഐ -5,500 രൂപ, വിദേശ വിദ്യാർഥികൾക്ക് -100 യു.എസ് ഡോളർ. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും പ്രവേശന നടപടികളും അടക്കം സമഗ്ര വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. അന്വേഷണങ്ങൾക്ക് 0484-2275032 ഫോൺ നമ്പറിലും ugcap@kufos.ac.in, academic@kufos.ac.in എന്നീ ഇ-മെയിലിലും ബന്ധപ്പെടാം. ജൂൺ 23ന് പ്രവേശനം തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewskufosIntegrated PG
News Summary - Four-year degree for Plus Two students at KUFOS; Five-year integrated PG
Next Story