നാലുവർഷ ബിരുദം: അപേക്ഷ മേയ് 10 വരെ
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല പഠന വകുപ്പുകളിൽ നാലുവർഷ ബിരുദ പ്രവേശന പരീക്ഷക്ക് മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 16 മേജർ വിഷയങ്ങളിലാണ് നാലു വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാം. മലയാളവും കേരള പഠനം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് & ഇന്റർനാഷനൽ റിലേഷൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, മാത്തമാറ്റിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കോമേഴ്സ് എന്നിവയാണ് മേജർ വിഷയങ്ങൾ.
ഒപ്പം ലോകത്താകമാനം സ്വീകാര്യതയുള്ള നൂതന വിഷയങ്ങളുൾപ്പെടെ മൈനറായും പഠിക്കാം. ഡേറ്റ സയൻസ്, ഡേറ്റ അനലിറ്റിക്സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, സപ്ലൈചെയിൻ, നാനോ സയൻസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, ഫങ്ഷനൽ മെറ്റീരിയൽസ്, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി 50ലധികം മൈനർ വിഷയങ്ങളുണ്ട്.
നിശ്ചിത ക്രെഡിറ്റ് മൈനർ വിഷയത്തിൽ നേടിയാൽ ആ വിഷയത്തിന്റെ തന്നെ ബിരുദാനന്തര ബിരുദവും ഗവേഷണവും തുടരാം. മൂന്നുവർഷത്തിൽ നിശ്ചിത ക്രെഡിറ്റ് നേടി പഠനം അവസാനിപ്പിക്കുന്നവർക്ക് ആവശ്യമെങ്കിൽ ബി.എ, ബി.എസ്സി, ബി.ബി.എ, ബി.കോം ബിരുദം നേടി പുറത്തുപോകാനും അവസരമുണ്ട്.
മൂന്നു വർഷത്തിൽ 75 ശതമാനം (CGPA-7.5) നേടുന്നവർക്ക് നാലാം വർഷം തുടർന്ന് പഠിക്കാം. നാലുവർഷ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് “ഓണേഴ്സ് വിത്ത് റിസർച്ച്” ബിരുദം ലഭിക്കും. സർവകലാശാല ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി എന്നിവക്ക് ഇത് ആദ്യ കാൽവെപ്പാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

