ഐ.ഐ.എം ബംഗളൂരിൽ നാലുവർഷ ബി.എസ്സി-ഡേറ്റ സയൻസ്, ഇക്കണോമിക്സ്
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്െമന്റ് ബംഗളൂരു (സ്കൂൾ ഓഫ് മൾട്ടി ഡിസിപ്ലിനറി സ്റ്റഡീസ്) 2026-27 ബാച്ചിലേക്കുള്ള നാലു വർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ ബി.എസ്സി (ഓണേഴ്സ്) ഇൻ ഡേറ്റ സയൻസ്, ഇക്കണോമിക്സ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ https://ug.iimb.ac.inൽ ലഭിക്കും.
പാഠ്യപദ്ധതി: ബി.എസ്സി ഡേറ്റ സയൻസിൽ മൈനർ വിഷയങ്ങളായി ഇക്കണോമിക്സും ബിസിനസ് സ്റ്റഡീസും പഠിക്കാം. ബി.എസ്സി ഇക്കണോമിക്സിൽ ഡേറ്റ സയൻസും ബിസിനസ് സ്റ്റഡീസുമാണ് മൈനർ വിഷയങ്ങൾ. ഓരോ കോഴ്സിലും 40 സീറ്റുകൾ വീതം. ഡേറ്റ സയൻസ്, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് എന്നിവ സംയോജിപ്പിച്ചുള്ള ഇന്റർ ഡിസിപ്ലിനറി കരിക്കുലമാണ് പാഠ്യപദ്ധതിയിലുള്ളത്. പ്രോജക്ടുകളും ഇന്റേൺഷിപ് സൗകര്യങ്ങളുമുണ്ടാകും.
പ്രവേശന യോഗ്യത: മാത്തമാറ്റിക്സിന് 60 ശതമാനം മാർക്കിൽ കുറയാതെ ഹയർ സെക്കൻഡറി/പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി: 2026 ആഗസ്റ്റ് ഒന്നിന് 20 വയസ്സ്.
സെലക്ഷൻ: ഡിസംബർ13ന് നടത്തുന്ന പ്രവേശന പരീക്ഷ, ജനുവരി 22-31 വരെ സംഘടിപ്പിക്കുന്ന വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആൻഡ് ഡേറ്റ ഇൻപ്രെട്ടേഷൻ, ലോജിക്കൽ റീസണിങ് എന്നിവയിലായി 60 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളുണ്ടാവും. ഉത്തരം തെറ്റിയാൽ മുക്കാൽ മാർക്ക് കുറക്കും. യോഗ്യതാമാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും പഠനവിഷയങ്ങളുമെല്ലാം വെബ്സൈറ്റിലുണ്ട്. ടെസ്റ്റ് ഫീസ് 3000 രൂപയാണ്. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 1,500 രൂപ മതി. ഓൺലൈനിൽ നവംബർ 20നകം അപേക്ഷിക്കാം. വാർഷിക കോഴ്സ് ഫീസ് 8.5 ലക്ഷം രൂപയാണ്. അന്വേഷണങ്ങൾക്ക് ugadmissions@iimb.ac.in എന്ന ഇ മെയിലിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

