ദാറുല്ഹുദാ ബിഹാര് സെന്ററിന് ശിലയിട്ടു
text_fieldsദാറുല്ഹുദാ ബിഹാര് സെന്റര് ശിലാസ്ഥാപനം ചാൻസലർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
നര്ക്കട്ടിയാഗഞ്ച് (ബിഹാര്): ദാറുല്ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ ഏഴാമത് സെന്ററിന്റെ ശിലാസ്ഥാപനം ചാന്സലര് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള് നിര്വഹിച്ചു. ദാറുല്ഹുദാ വൈസ് ചാന്സലര് ഡോ. ബഹാഉദ്ദീന് നദ്വി അധ്യക്ഷത വഹിച്ചു.
ദാറുല്ഹുദാ അസം സെന്റര് പ്രിന്സിപ്പൽ മുഈനുദ്ദീന് ഹുദവി വല്ലപ്പുഴ ദാറുല്ഹുദായുടെ പ്രവര്ത്തനങ്ങള് വിശദീകരിച്ചു. അഡ്വ. ഹാരിസ് ബീരാന് എം.പി വിശിഷ്ടാതിഥിയായി. ജനറല് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, ബംഗാള് സെന്റര് പ്രിന്സിപ്പൽ സിദ്ദീഖ് ഹുദവി ആനക്കര, അഡ്വ. റഊഫ് ആസം, സഗീർ ആലം, അനീസു റഹ്മാൻ ഖാസിമി എന്നിവര് സംസാരിച്ചു.
ബിഹാറിലെ വെസ്റ്റ് ചമ്പാരന് ജില്ലയിലെ നര്ക്കട്ടിയാഗഞ്ചിനടുത്ത് ധനോജി പഞ്ചായത്തില് കവ്വാഹ വില്ലേജിലാണ് പുതിയ സെന്റര് വരുന്നത്.
നേപ്പാള് അതിര്ത്തി ഗ്രാമം കൂടിയായ ഈ പ്രദേശത്ത് സ്ഥാപനത്തിന്റെ പണിപൂര്ത്തിയാകുന്നതോടെ ബിഹാറിലെയും നേപ്പാളിലെയും മുസ്ലിം വിദ്യാഭ്യാസത്തിനും സാംസ്കാരിക മുന്നേറ്റത്തിനും വഴിത്തിരിവാകും. അഡ്വ. ഇംതിയാസ് അഹ്മദ് ബീഹാര് സ്വാഗതവും അഡ്വ. നാസര് വെള്ളില നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

