ഫൂട് വെയർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശന പരീക്ഷ ജൂൺ 18ന്
text_fieldsകേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനുകീഴിലെ ഫൂട് വെയർ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ കാമ്പസുകളിലായി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബാച്ചിലർ ഓഫ് ഡിസൈൻ (നാലുവർഷം), ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (മൂന്നുവർഷം), മാസ്റ്റർ ഓഫ് ഡിസൈൻ (രണ്ടുവർഷം) എം.ബി.എ റീട്ടെയിൽ ആൻഡ് മെർക്കൻഡൈസ്ഡ് (രണ്ടുവർഷം) തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
യോഗ്യത മാനദണ്ഡങ്ങളും മറ്റു വിശദാംശങ്ങളുമടങ്ങിയ വിജ്ഞാപനം www.fddiindia.comൽ. നോയ്ഡ, ഫർസത്ഗഞ്ച്, പട്ന, ചെന്നൈ, കൊൽക്കത്ത, രോഹ്തക്, ജോധ്പുർ, ചിന്ത്വാര, ഗുണ, അങ്കലേശ്വർ, ഹൈദരാബാദ്, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് എഫ്.ഡി.ഡി.ഐ കാമ്പസുകളുള്ളത്. വിവിധ കാമ്പസുകളിലായി ബി.ഡെസ് 760, ബി.ബി.എ 120, ബി.എഡ് ഫാഷൻ ഡിസൈൻ 700, ബി.എഡ് ലെതർ ഗുഡ്സ് 180, എം.എഡ് 120, എം.ബി.എ 300 എന്നിങ്ങനെ 2300 സീറ്റുകളിലേക്കാണ് പ്രവേശനം.

