തിരുവനന്തപുരം: പ്രളയക്കെടുതിയിൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ടവർക്ക് അവ സെപ്തംബർ 30നകം നൽകാൻ നിർദേശം. പ്രിൻസിപ്പൽ സെക്രട്ടറിയാണ് കേരള, എം.ജി,കാലിക്കറ്റ്, കണ്ണൂർ,മലയാളം, കുസാറ്റ്, സംസ്കൃത സർവ്വകലാശാലകളിലെ രജിസ്ട്രാർമാർക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്.
സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും നൽകുന്നതിന് സർവ്വകലാശാലകൾ അദാലത്ത് നടത്തണമെന്നും ഫീസ് ഇൗടാക്കരുതെന്നും നിർദേശമുണ്ട്. ഇതിലേക്കുള്ള അേപക്ഷകൾ ഒാൺലൈനായും നേരിട്ടും സ്വീകരിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു.