Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ പഞ്ചവത്സര ബി.എ.എൽഎൽ.ബി

text_fields
bookmark_border
admission
cancel

ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ (എ.ഐ.എൽ), മൊഹാലി ഈ വർഷം നടത്തുന്ന പഞ്ചവത്സര ബി.എ.എൽഎൽ.ബി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തിൽ ജൂൺ ഒമ്പതിന് 2-4 മണി വരെ നടത്തുന്ന ലോ എൻട്രൻസ് ടെസ്റ്റിന്റെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം.

ആകെ 80 സീറ്റ്. ഇതിൽ അഞ്ചു സീറ്റുകളിൽ അഖിലേന്ത്യ ജനറൽ കാറ്റഗറിയിലും 71 സീറ്റുകളിൽ സർവിസിലുള്ളതും വിരമിച്ചതുമായ കരസേന ജീവനക്കാരുടെ കുട്ടികൾക്കും ഒരു സീറ്റിൽ നാവികസേന ജീവനക്കാരുടെ കുട്ടികൾക്കും മൂന്നു സീറ്റുകളിൽ വ്യോമസേന ജീവനക്കാരുടെ കുട്ടികൾക്കുമാണ് പ്രവേശനം.

വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.ail.ac.inൽ ലഭിക്കും. അപേക്ഷഫീസ് 300 രൂപ. ഓൺലൈനായി മേയ് എട്ടുവരെ അപേക്ഷിക്കാം. 1000 രൂപ ലേറ്റ് ഫീസോടുകൂടി മേയ് 13 വരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും എൻട്രൻസ് ടെസ്റ്റിന്റെ വിശദാംശങ്ങളും വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങൾക്ക് ailmohalilct2024@gmail.com എന്ന ഇ-മെയിലിലും +91-9513167688 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five-year BA LL.B at the Army Institute
Next Story