മലപ്പുറത്ത് മൂന്ന് കോളജുകളിൽ അഞ്ച്​​ പി.ജി കോഴ്സുകൾക്ക്​ അനുമതി

19:44 PM
06/10/2018
Education

മലപ്പുറം: ജില്ലയിലെ മൂന്ന്​ സർക്കാർ കോളജുകളിൽ അഞ്ച്​​ ബിരുദാനന്തര ബിരുദ കോഴ്​സുകൾ അനുവദിച്ച്​ ഉത്തരവായി. പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജ്​, കൊ​േണ്ടാട്ടി ഗവ. കോളജ്​, ​മലപ്പുറം ഗവ. കോളജ്​ എന്നീ കോളജുകളിലാണ്​ കോഴ്​സുകൾ​ അനുവദിച്ചത്​. 

പി.ടി.എം ഗവ. കോളജിൽ എം.എസ്​.സി ഫിസിക്​സ്​​ (12സീറ്റുകൾ), ബി.എസ്​.സി കെമിസ്​ട്രി (30സീറ്റുകൾ), കൊണ്ടോട്ടി ഗവ.കോളജിൽ എം.എ ഇംഗ്ലീഷ്​(20 സീറ്റുകൾ), എം.എസ്​.സി ഗണിതശാസ്​ത്രം(12 സീറ്റുകൾ), മലപ്പുറം ഗവ. കോളജിൽ എം.എ ഹിസ്​റ്ററി(20 സീറ്റുകൾ), എം.എസ്​.സി ഫിസിക്​സ്​(12 സീറ്റുകൾ) എന്നിങ്ങനെയാണ്​ കോഴ്​സുകൾ അനുവദിച്ചത്​. 

Loading...
COMMENTS