Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരീക്ഷ മലയാളത്തിലെഴുതുന്നവർ രണ്ട്​ ലക്ഷത്തിൽ താഴെ

text_fields
bookmark_border
പരീക്ഷ മലയാളത്തിലെഴുതുന്നവർ രണ്ട്​ ലക്ഷത്തിൽ താഴെ
cancel

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള ഭാ​ഷാ​പ​ഠ​നം നി​ര്‍ബ​ന്ധ​മാ​ക്കാ​ൻ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ര​ണ്ട്​​ ല​ക്ഷ​ത്തി​ന്​ താ​ഴെ. മാ​ർ​ച്ച്​ 31ന്​ ​ആ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്​ 4,26,967 പേ​രാ​ണ്. അ​തി​ൽ 2,31,606 പേ​രും (54.24 ശ​ത​മാ​നം) ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ലാ​ണ്. 1,91,756 പേ​രാ​ണ്​ മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. 2,150 കു​ട്ടി​ക​ൾ ത​മി​ഴ്​ മീ​ഡി​യ​ത്തി​ലും 1,455 പേ​ർ ക​ന്ന​ട​യി​ലു​മാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം വ​രെ മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച്​ പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ൾ ര​ണ്ട്​ ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ൽ 2,17,992 പേ​രും 200338 പേ​ർ മ​ല​യാ​ളം മീ​ഡി​യ​ത്തി​ലു​മാ​യി​രു​ന്നു.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ മ​ല​യാ​ളം മീ​ഡി​യ​ക്കാ​രു​ടെ കു​റ​വ്​ 8582. ഏ​താ​നും വ​ർ​ഷ​മാ​യി ഇം​ഗ്ലീ​ഷ്​ മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​ന്ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം മ​ല​യാ​ളം വി​ദ്യാ​ർ​ഥി​ക​െ​ള​ക്കാ​ൾ കൂ​ടു​ത​ലാ​യി​രു​ന്നു. 2015ൽ ​മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച്​ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ർ 332693ഉം ​ഇം​ഗ്ലീ​ഷ്​ മീ​ഡി​യ​ത്തി​ൽ 130093ഉം ​ആ​യി​രു​ന്നു. ഏ​ഴ്​ വ​ർ​ഷ​ത്തി​നി​ടെ മ​ല​യാ​ളം മീ​ഡി​യം കു​ട്ടി​ക​ളു​ടെ എ​ണ്ണം 1.4 ല​ക്ഷ​ത്തോ​ളം കു​റ​ഞ്ഞു.

അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലേ​ക്കു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്ക്​ ത​ട​യു​ന്ന​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ കൂ​ടി ഇം​ഗ്ലീ​ഷ്​ മീ​ഡി​യം തു​ട​ങ്ങി​യ​ത്. ഇ​വ​​ക്ക്​​ പ്രി​യ​മേ​റി​യ​തോ​ടെ 2015 മു​ത​ൽ മ​ല​യാ​ളം മീ​ഡി​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​​തു​ട​ങ്ങി. എ​ല്ലാ സ്​​കൂ​ളി​ലും ഒ​ന്ന്​ മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ മ​ല​യാ​ള​പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ബി​ൽ​ നി​യ​മ​സ​ഭ പാ​സാ​ക്കി ച​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു.

സ​ർ​ക്കാ​ർ ജോ​ലി​ക്ക്​ ഉ​ൾ​​പ്പെ​ടെ മ​ല​യാ​ള​പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​​ന്ന​തി​നി​ടെ​യാ​ണ് സ്​​കൂ​ൾ പ​ഠ​ന മാ​ധ്യ​മം എ​ന്ന നി​ല​യി​ൽ കു​ട്ടി​ക​ൾ മ​ല​യാ​ള​ത്തെ കൈ​യൊ​ഴി​യു​ന്ന​ ക​ണ​ക്ക്​ പു​റ​ത്തു​വ​രു​ന്ന​ത്.

പരീക്ഷ എഴ​ുതിയവർ: (വർഷം, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്​ ക്രമത്തിൽ)
2015 3,32,693 1,30,093
2016 3,20,897 1,48,093
2017 2,88,564 1,62,103
2018 2,61,670 1,74,561
2019 2,43,093 1,87,592
2020 2,16,966 2,01,246
2021 2,00,338 2,17,992
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fewer than two lakh candidates appear for the examination in Malayalam
Next Story