പഠനത്തോടൊപ്പം സ്കോളർഷിപ്പും ജോലിയുമായി ഫാല്‍ക്കണ്‍
text_fieldsകൊച്ചി: പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ഫാല്‍ക്കണ്‍ ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കും. രാജ്യാന്തര അംഗീകാരമുള്ള സര്‍ട്ടിഫിക്കേഷനും ഫാൽക്കണിൽ തന്നെ ഇന്റേൺഷിപ്പും പ്ലേസ്മെന്റും ലഭിക്കുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഡിപ്ലോമ 12 മാസവും പി.ജി ഡിപ്ലോമ 18 മാസവുമാണ്.
കപ്പലുകളിലും കണ്ടെയ്നർ നീക്കങ്ങളിലും ആവശ്യമുള്ള പ്രഫഷനലുകളെ സൃഷ്ടിക്കാനുള്ള ഈ കോഴ്സിൽ അര്‍ഹരായ 30 കുട്ടികള്‍ക്ക് പഠനവും താമസവും ഭക്ഷണവും ഉള്‍പ്പെടെ സൗജന്യമായി പ്രവേശനം നല്‍കുമെന്ന് ഫാൽക്കൺ എം.ഡി എൻ.എ. മുഹമ്മദുകുട്ടി അറിയിച്ചു. അവർക്ക് ഫാൽക്കണിൽ തന്നെ ജോലിയും നൽകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സ്കോളർഷിപ് പദ്ധതി.
വിദ്യാഭാരതി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുമായി സഹകരിച്ചാണ് പുതിയ കോഴ്സ് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9447055444.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

