കാലിക്കറ്റിലെ പരീക്ഷകൾ മാറ്റിയെന്ന് വ്യാജ പ്രചാരണം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷകൾ മാറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം. പരീക്ഷകൾ മാറ്റിയിട്ടില്ലെന്നും വിദ്യാർഥികൾ തെറ്റിദ്ധരിക്കപ്പെടരുതെന്നും പരീക്ഷ കൺട്രോളർ ഡോ. സി.സി. ബാബു അറിയിച്ചു.
നവംബർ 29 മുതൽ ഡിസംബർ നാലു വരെയുള്ള പരീക്ഷകൾ മാറ്റി എന്നു കാണിച്ച് കൺട്രോളറുടെ പേരിലാണ് വ്യാജ വിജ്ഞാപനം തയാറാക്കിയിട്ടുള്ളത്. പരീക്ഷകൾ അട്ടിമറിച്ച് സർവകലാശാല പ്രവർത്തനം തടസ്സപ്പെടുത്താനുള്ള ഗൂഢനീക്കത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

