ന്യൂഡൽഹി: കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു പരീക്ഷകൾക്ക് മാസ്ക് ധരിക്കാമെന്ന് സി.ബി. എസ്.ഇ. ഫെബ്രുവരി 15 നാണ് സി.ബി.എസ്.ഇയുടെ ക്ലാസ് 10, ക്ലാസ് 12 തല പൊതു പരീക്ഷകൾ തുടങ്ങുന്നത്.
കോവിഡ് 19 വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് ഭീതി നിലനിൽക്കുന്നതിനാൽ പൊതു പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് മാസ്കുകളും അണുനശീകരണികളും പരീക്ഷാ ഹാളിൽ ഉപയോഗിക്കാമെന്ന് സി.ബി.എസ്.ഇ അറിയിച്ചത്.
@cbseindia29 @HRDMinistry @PTI_News @DrRPNishank @DDNewslive @airnewsalerts pic.twitter.com/Qo6xoqKcrM
— CBSE HQ (@cbseindia29) March 4, 2020