Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightയൂറോപ്യന്‍...

യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനം: സാധ്യതകൾ വിശദീകരിച്ച് ‘മാധ്യമം’ സെമിനാർ

text_fields
bookmark_border
യൂറോപ്യന്‍ യൂനിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനം: സാധ്യതകൾ വിശദീകരിച്ച് ‘മാധ്യമം’ സെമിനാർ
cancel

കോ​ട്ട​ക്ക​ല്‍: വി​ദേ​ശ​ത്ത് എം.​ബി.​ബി.​എ​സ് പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് യൂ​റോ​പ്യ​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി ‘മാ​ധ്യ​മം’ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ. ജോ​ര്‍ജി​യ​യി​ലെ യൂ​റോ​പ്യ​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ എം.​ബി.​ബി.​എ​സ് പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടാ​നും നേ​രി​ട്ട് അ​ഡ്മി​ഷ​ൻ നേ​ടാ​നും സാ​ധ്യ​മാ​കു​ന്ന ത​ര​ത്തി​ൽ കോ​ട്ട​ക്ക​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും പ​ങ്കാ​ളി​ക​ളാ​യി.

കോ​ട്ട​ക്ക​ല്‍ റി​ഡ്ജ​സ് ഇ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ കോ​ട്ട​ക്ക​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ ഡോ. ​കെ. ഹ​നീ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​ന്ന​ത പ​ഠ​നം നേ​ടു​ക​യെ​ന്ന​ത് ജീ​വി​ത​ത്തി​ലെ വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്നും മാ​ധ്യ​മം ന​ട​ത്തു​ന്ന ഇ​ത്ത​രം സെ​മി​നാ​റു​ക​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വ​ലി​യ മു​ത​ല്‍ക്കൂ​ട്ടാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. മാ​ധ്യ​മം മ​ല​പ്പു​റം റെ​സി​ഡ​ന്റ് എ​ഡി​റ്റ​ര്‍ ഇ​നാം റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​സ്റ്റി​നേ​ഷ​ന്‍ എ​ജു​ക്കേ​ഷ​ന്‍ ക​ണ്‍സ​ൾ​ട്ടി​ങ് സി.​ഇ.​ഒ ഹ​രീ​ഷ് അ​വേ​ദ​ന്‍ വി​ദേ​ശ സ​ര്‍വ​ക​ലാ​ശാ​ല​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. പ​ഠ​ന​ച്ചെ​ല​വു​ക​ള്‍, പ്ര​വേ​ശ​ന രീ​തി​ക​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സം​ശ​യ​നി​വാ​ര​ണം ന​ട​ത്തി.

യൂ​റോ​പ്യ​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ട​മാ​ര്‍ സ​ര്‍ഗി​നാ​വ, റെ​ക്ട​ര്‍ ഗോ​ച്ച ടൂ​ട്‌​ബെ​റി​ഡ്‌​സെ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. മാ​ധ്യ​മം ബി​സി​ന​സ് സൊ​ലൂ​ഷ​ന്‍ മാ​നേ​ജ​ര്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, സി.​ആ​ര്‍.​എം ഫൈ​സ​ല്‍ പു​ളി​ക്കൂ​ല്‍, ലേ​ഖ​ക​ന്‍ പ്ര​മേ​ഷ് കൃ​ഷ്ണ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ന്യൂ​സ് എ​ഡി​റ്റ​ര്‍ ബി.​എ​സ്. നി​സാ​മു​ദ്ദീ​ന്‍ സ്വാ​ഗ​ത​വും മ​ല​പ്പു​റം യൂ​നി​റ്റ് അ​ഡ്മി​ന്‍ എം.​എ. നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

വി​ദേ​ശ​ത്ത് മെ​ഡി​ക്ക​ല്‍ പ​ഠ​നം ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ള്‍ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​യി​രു​ന്നു സെ​മി​നാ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical EducationEuropeMadhyamam Seminar
News Summary - Exploring Medical Education in Europe: 'Madhyamam' Seminar
Next Story