Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightതുല്യത: ബി.എഡ്​...

തുല്യത: ബി.എഡ്​ പരീക്ഷക്ക്​ ഹാൾടിക്കറ്റ്​ തടഞ്ഞ്​ വീണ്ടും സർവകലാശാല

text_fields
bookmark_border
kerala university
cancel

തി​രു​വ​ന​ന്ത​പു​രം: ബി​രു​ദ കോ​ഴ്​​സി​ന്‍റെ തു​ല്യ​ത​യെ ചൊ​ല്ലി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വീ​ണ്ടും ബി.​എ​ഡ്​ വി​ദ്യാ​ർ​ഥി​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ്​ ത​ട​ഞ്ഞു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം പെ​രി​ങ്ങ​മ്മ​ല​യി​ലെ കോ​ള​ജി​ൽ ബി.​എ​ഡി​ന്​ ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​നി​ക്കാ​ണ്​ പ​രീ​ക്ഷ​യെ​ഴു​താ​ൻ ഹാ​ൾ ടി​ക്ക​റ്റ്​ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്.

ബി​രു​ദ​ത്തി​ന്​ നേ​ര​ത്തേ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്​ ഹാ​ൾ​ടി​ക്ക​റ്റ്​ ല​ഭി​ക്കാ​താ​യ​ത്. ബോ​ട്ട​ണി​യി​ലാ​ണ്​ കു​ട്ടി ബി​രു​ദ​മെ​ടു​ത്തി​രു​ന്ന​ത്. മ​റ്റ്​ കു​ട്ടി​ക​ൾ​ക്കെ​ല്ലാം ഹാ​ൾ ടി​ക്ക​റ്റ്​ വ​ന്ന​പ്പോ​ൾ ഈ ​കു​ട്ടി​യു​ടേ​ത്​ വ​ന്നി​ല്ല.

പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ മാ​ത്ര​മാ​ണ്​ കു​ട്ടി വി​ഷ​യം അ​റി​ഞ്ഞ​ത്. സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. പ​രീ​ക്ഷ​ക്കാ​യി ത​യാ​റെ​ടു​ത്ത്​ വ​രി​ക​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി. കോ​ഴ്​​സി​ന്​ ചേ​ർ​ന്ന്​ മാ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ പ്ര​തി​സ​ന്ധി വ​ന്ന​ത്.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​പോ​ലെ ഉ​ന്ന​ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ബി​രു​ദം നേ​ടി​യി​ട്ടും ബി.​എ​ഡ്​ പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityhallticketBEd exam
News Summary - Equality-The university again blocked the hall ticket for the BEd exam
Next Story