ബി.ബി.എ, ബി.സി.എക്ക് ഇനി പ്രവേശന പരീക്ഷയും ഏകജാലകവും
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലക്ക് (കെ.ടി.യു) കീഴിലുള്ള കോളജുകളിലെ ബി.ബി.എ കോഴ്സുകളിലേക്കുള്ള പ്രവേശനം ഏകജാലക രീതിയിൽ പ്രവേശന പരീക്ഷ അടിസ്ഥാനത്തിൽ നടത്താൻ തീരുമാനം. ഈ അധ്യയന വർഷം മുതൽ ബി.ബി.എ, ബി.സി.എ കോഴ്സുകൾക്ക് എ.ഐ.സി.ടി.ഇ അംഗീകാരം നിർബന്ധമാണ്.
കെ.ടി.യുവിന് കീഴിൽ 19 കോളജുകളിൽ ബി.സി.എയും 20 കോളജുകളിൽ ബി.ബി.എയുമുണ്ട്. ബി.ബി.എ പ്രവേശനത്തിന് അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ് ടു/ തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായിരിക്കണം. ബി.സി.എ പ്രവേശനത്തിന് അപേക്ഷകർ കേരള ഹയർ സെക്കൻഡറി ബോർഡിന്റെ പ്ലസ് ടു/ തത്തുല്യ പരീക്ഷകളിൽ അല്ലെങ്കിൽ ഡിപ്ലോമ ഇൻ എൻനീയറിങ്/കൊമേഴ്സ്യൽ പ്രാക്ടീസ് പരീക്ഷയിലോ തത്തുല്യ പരീക്ഷയോ 45 ശതമാനം മാർക്കോടെ പാസായിരിക്കണം.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ മെറിറ്റ് സീറ്റിലേക്ക് പ്രവേശനം യോഗ്യതയുണ്ടാവുകയുള്ളൂ.
പരീക്ഷ തീയതി പിന്നീട് അറിയിക്കും.www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 25 വരെ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് ഫീസ്. ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കാം. വിവരങ്ങൾക്ക് ഫോൺ: 0471-2324396, 2560361.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

