Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​:...

എൻജിനീയറിങ്​: സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയാറാക്കുന്നു

text_fields
bookmark_border
Engineering rank list
cancel

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ കോസ്റ്റ് ​​െഷയറിങ്​ എൻജിനീയറിങ്​ കോളജുകളിലും സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിലും ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നതിനായി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയാറാക്കുന്നു.

കേരള എൻജിനീയറിങ്​ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയശേഷം യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ നിശ്ചിത സമയത്തിനകം സമർപ്പിക്കാത്തതിനാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരുന്നവർക്ക് പുതിയ സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഒക്​ടോബർ 18ന്​ ഉച്ചക്ക് ഒന്നുവരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലുടെ സമർപ്പിക്കാം.

Show Full Article
TAGS:engineering
News Summary - Engineering: Supplementary Rank List is preparing
Next Story