എൻജിനീയറിങ്/ഫാർമസി പ്രവേശനം: റാങ്ക് പട്ടിക ഇന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ ഫലം വ്യാഴാഴ്ച പകൽ 11ന് പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ ഒാൺലൈനായി ഫലപ്രഖ്യാപനം നിർവഹിക്കും. www.cee.kerala.gov.in വെബ്സൈറ്റ് വഴി ഫലമറിയാം. പ്രവേശനപരീക്ഷയിലെ സ്കോർ കഴിഞ്ഞ ഒമ്പതിന് പ്രസിദ്ധീകരിച്ചിരുന്നു.
പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പ്രവേശനപരീക്ഷയിലെ മാർക്കും തുല്യമായി പരിഗണിച്ചുള്ള നോർമലൈസേഷൻ പ്രക്രിയയിലൂടെയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ബി.ആർക് പ്രവേശനത്തിനുള്ള ആർക്കിടെക്ചർ റാങ്ക് പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
'നാറ്റ' പരീക്ഷ ഫലം വൈകിയതോടെയാണ് ബി.ആർക് റാങ്ക് പട്ടിക തയാറാക്കുന്നതും വൈകിയത്. ആർക്കിടെക്ചർ റാങ്ക് പട്ടിക തയാറാക്കുന്നതിെൻറ മുന്നോടിയായ യോഗ്യത പരീക്ഷ (പ്ലസ് ടു/ തത്തുല്യം)യുടെ മാർക്കും 'നാറ്റ' സ്കോറും സമർപ്പിക്കാനുള്ള സമയം ഇൗ മാസം 26 വരെയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

