Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി പ്രവേശനം: രണ്ടാംഘട്ട അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി പ്രവേശനം: രണ്ടാംഘട്ട അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു
cancel

തിരുവനന്തപുരം: എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി കോ​ഴ്​സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്​മ​െൻറ്​  www.cee.kerala.gov.in ൽ ​പ്രസിദ്ധീകരിച്ചു. രണ്ടാംഘട്ട അലോട്ട്​മ​െൻറ്​ സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ  ഹോം പേജിൽ ലഭ്യമാണ്​. ഹോം പേജിൽനിന്ന്​ വിദ്യാർഥികൾ അലോട്ട്​മ​െൻറ്​ മെമ്മോയുടെ പ്രിൻറൗട്ട്​ നിർബന്ധമായും എട​ുക്കണം​. വിദ്യാർഥിയുടെ പേര്​, റോൾ നമ്പർ, അലോട്ട്​മ​െൻറ്​ ലഭിച്ച കോഴ്​സ്​, കോളജ്​, അലോട്ട്​മ​െൻറ്​ ലഭിച്ച കാറ്റഗറി, ഫീസ്​ വിവരങ്ങൾ എന്നിവ അലോട്ട്​മ​െൻറ്​ ​െ​മമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്​. രണ്ടാംഘട്ട അലോട്ട്​മ​െൻറ്​ പ്രകാരം പുതുതായി അലോട്ട്​മ​െൻറ്​ ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്​മ​െൻറ്​ മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാ കമീഷണർക്ക്​ അടക്കേണ്ടതുമായ ഫീസ്​ ജൂലൈ 11മുതൽ 14 വരെ തീയതികളിൽ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലോ ഒാൺലൈനായോ ഒടുക്കിയശേഷം അലോട്ട്​മ​െൻറ്​ ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശനം നേടണം. എസ്​.ബി.​െഎ ​ശാഖകളുടെ ലിസ്​റ്റ്​ വെബ്​സൈറ്റിൽ ലഭ്യമാണ്​. 

ഒന്നാംഘട്ടത്തില്‍ ലഭിച്ച അലോട്ട്‌മ​െൻറിൽനിന്ന്​ വ്യത്യസ്തമായ അലോട്ട്‌മ​െൻറ്​ രണ്ടാംഘട്ടത്തില്‍ ലഭിച്ചവര്‍ അധികതുക പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടക്കേണ്ടതുണ്ടെങ്കിൽ അത് ജൂലൈ 11 മുതല്‍ 14 വരെ തീയതികളില്‍ സ്​റ്റേറ്റ്​  ബാങ്ക്​ ഒാഫ്​ ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഒാൺലൈനായോ ഒടുക്കിയശേഷം അലോട്ട്‌മ​െൻറ്​  ലഭിച്ച കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. നിലവില്‍ അലോട്ട്‌മ​െൻറ്​ ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർഥികളും രണ്ടാംഘട്ട അലോട്ട്‌മ​െൻറ്​ മെമ്മോ പ്രകാരമുള്ള കോളജുകളില്‍ ജൂലൈ 14-ന്​ വൈകീട്ട്​ അഞ്ചിനകം പ്രവേശനം  നേടണം. എൻജിനീയറിങ്​/ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളില്‍ പ്രവേശനം നേടേണ്ട തീയതിയും സമയവും  ഉള്‍പ്പെടുത്തിയ വിശദമായ ഷെഡ്യൂള്‍ www.cee-kerala.org ൽ കൊടുത്തിട്ടുണ്ട്​. ഷെഡ്യൂള്‍ പ്രകാരം പ്രവേശനം  നേടാന്‍ കഴിയാതെവരുന്ന വിദ്യാർഥികള്‍ അലോട്ട്‌മ​െൻറ്​ ലഭിച്ച കോളജ് അധികൃതരുമായി ബന്ധപ്പെട്ടശേഷം ജൂലൈ 14ന്​ വൈകീട്ട്​ അഞ്ചിനകം പ്രവേശനം നേടിയിരിക്കണം.

അലോട്ട്‌മ​െൻറ്​ ലഭിച്ച വിദ്യാർഥികള്‍ക്ക് അവരുടെ ഹോം പേജിലെ ‘Data Sheet’ എന്ന മെനു ഐറ്റം ക്ലിക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളജ് അധികൃതർക്ക്  മുന്നില്‍ ഹാജരാക്കണം. നിശ്ചിതസമയത്തിനുള്ളിൽ ഫീസ്​/അധികതുക ഒടുക്കാത്ത വിദ്യാർഥികളുടെയും കോളജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെയും അലോട്ട്​മ​െൻറും ബന്ധപ്പെട്ട സ്ട്രീമിലെ  ഓപ്ഷനുകളും റദ്ദാകും. പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മ​െൻറ്​ ജൂലൈ 20-ന്​ പ്രസിദ്ധീകരിക്കും. 

എൻജിനീയറിങ്​/ആർക്കിടെക്​ചർ ​േകാഴ്​സ് പ്രവേശന ഷെഡ്യൂൾ
ജൂലൈ 11ന്​ രാവിലെ 9.30​: ഇലക്​ട്രോണിക്സ്​ ആൻഡ്​ കമ്യൂണിക്കേഷൻ (ഇ.സി), പ്രൊഡക്​ഷൻ  എൻജിനീയറിങ്​ (പി.ഇ), ബയോ മെഡിക്കൽ എൻജിനീയറിങ്​ (ബി.എം), ബി.ടെക്​ ഫുഡ്​ എൻജിനീയറിങ്​ ആൻഡ്​ ടെക്​നോളജി (എഫ്​.ഇ), ബി.ടെക്​ അഗ്രികൾച്ചറൽ എൻജിനീയറിങ്​ (എ.ജി), ബി.ടെക്​ ഡയറി  ടെക്​നോളജി (ഡി.എസ്​). ഉച്ചക്ക്​ 1.30: അപ്ലൈഡ്​ ഇലക്​ട്രോണിക്​സ്​ (എ.ഇ), കെമിക്കൽ എൻജിനീയറിങ്​ (സി.എച്ച്​), പോളിമർ എൻജിനീയറിങ്​ (പി.ഒ), ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻസ്​ട്രുമെ​േൻറഷൻ (ഇ.​െഎ), ഇലക്​ട്രോണിക്​സ്​ ആൻഡ്​ ബയോ മെഡിക്കൽ എൻജിനീയറിങ്​ (ഇ.ബി), ഒ​ാ​േട്ടാമൊബൈൽ എൻജിനീയറിങ്​ (എ.യു).
ജൂലൈ 12 രാവിലെ 9.30​: സിവിൽ എൻജിനീയറിങ്​ (സി.ഇ), നേവൽ ആർക്കിടെക്​ചർ ആൻഡ്​ ഷിപ്​  ബിൽഡിങ്​ (എസ്​.ബി), ഫുഡ്​ ടെക്​നോളജി (എഫ്​.ടി), സേഫ്​റ്റി ആൻഡ്​ ​ഫയർ എൻജിനീയറിങ്​  (എഫ്​.എസ്​). ഉച്ചക്ക്​ 1.30​: കമ്പ്യൂട്ടർ സയൻസ്​ ആൻഡ്​ എൻജിനീയറിങ്​ (സി.എസ്​), ഇൻഫ​ർമേഷൻ  ടെക്​നോളജി (​െഎ.ടി), എയ്​​റോനോട്ടിക്കൽ എൻജിനീയറിങ്​ (എ.ഒ), ഇൻഡസ്​ട്രിയൽ എൻജിനീയറിങ്​ (​െഎ.ഇ).
ജൂലൈ 13 രാവിലെ 9.30​: ഇലക്​ട്രിക്കൽ ആൻഡ്​ ഇലക്​ട്രോണിക്​സ്​ (ഇ.ഇ), മെക്കാനിക്കൽ  പ്രൊഡക്​ഷൻ എൻജിനീയറിങ്​ (എം.പി), ബയോ ടെക്​നോളജി (എ.ആർ), മെക്കാനിക്കൽ ഒാ​േട്ടാമൊബൈൽ (എം.എ). ഉച്ചക്ക്​ 1.30​: മെക്കാനിക്കൽ എൻജിനീയറിങ്​ (എം.ഇ), ഇൻസ്​ട്രുമെ​േൻറഷൻ ആൻഡ്​ കൺട്രോൾ എൻജിനീയറിങ്​ (​െഎ.സി), ​​പ്രിൻറിങ്​ ടെക്​നോളജി (പി.ടി), മെക്കാട്രോണിക്​സ്​  (എം.ആർ), മെറ്റലർജി (എം.ടി). 
ഇൗ ദിവസങ്ങളിൽ റിപ്പോർട്ട്​ ചെയ്യാത്ത വിദ്യാർഥികൾ ജൂലൈ 14ന്​ റിപ്പോർട്ട്​ ചെയ്യണം. നിശ്ചിതസമയത്തിനകം കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്​മ​െൻറും ബന്ധപ്പെട്ട  ഹയർ ഒാപ്​ഷനുകളും റദ്ദാകും​. ഫോൺ: 0471 2339101, 2339102, 2339103.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyadmissionengineeringarchitecturesecond allotment
News Summary - engineering, pharmacy, architecture admission: second allotment published
Next Story