Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ് ​/...

എൻജിനീയറിങ് ​/ മെഡിക്കൽ അപേക്ഷ 24 വരെ നീട്ടി

text_fields
bookmark_border
engineering course
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 24 ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ നീ​ട്ടി. 21 നാ​യി​രു​ന്നു നേ​ര​േ​ത്ത അ​വ​സാ​ന​തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം വ​രെ 1.48 ല​ക്ഷം പേ​ർ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും 1.38 ല​ക്ഷം ഫീ​സ്​ അ​ട​ക്കു​ക​യും ചെ​യ്​​തു.

2021-22 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി, കോ​ഴ്സു​ക​ളി​ലേ​ക്കും എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ബി.​എ.​എം.​എ​സ്, ബി.​എ​ച്ച്.​എം.​എ​സ്, ബി.​എ​സ്.​എം.​എ​സ്, ബി.​യു.​എം.​എ​സ് എ​ന്നീ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളി​ലേ​ക്കും അ​ഗ്രി​ക​ൾ​ച​ർ, ഫോ​റ​സ്ട്രി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ് തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ, പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​ണ്​ 24 വ​രെ നീ​ട്ടി​യ​ത്. പ്ര​വേ​ശ​ന​പ​രീ​ക്ഷ​െ​യ​യും ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് ആ​ധി​കാ​രി​ക​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് അ​പേ​ക്ഷ​ക​ർ നി​ര​ന്ത​രം സ​ന്ദ​ർ​ശി​ക്ക​ണം. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471- 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalEngineeringEngineering applicationmedical application
News Summary - Engineering medical application extended to 24
Next Story