എൻജിനീയറിങ്: ആഗസ്റ്റ് മൂന്നുവരെ ഫീസ് അടക്കാം
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് കോഴ്സുകളിലേക്ക് ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ പ്രവേശന പരീക്ഷ കമീഷണർക്ക് അടക്കേണ്ട ഫീസ് ആഗസ്റ്റ് മൂന്നിനു വൈകീട്ട് മൂന്നിനകം ഓൺലൈൻ പേമെന്റായോ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസുകൾ മുഖേനയോ അടക്കണം. നിശ്ചിത സമയത്തിനകം ഫീസ് അടക്കാത്തവരുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല. ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ആർകിടെക്ചർ ഉൾപ്പെടെ കോഴ്സുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള അവസരം ആഗസ്റ്റ് നാലിന് ആരംഭിക്കും. വിശദ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

