Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​...

എൻജിനീയറിങ്​ എൻട്രൻസ്​; വെട്ടിക്കുറച്ച പാഠഭാഗങ്ങളുടെ വിവരം വിദ്യാഭ്യാസവകുപ്പ്​ കൈമാറി

text_fields
bookmark_border
entrance exam
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്ന്​ വെ​ട്ടി​ക്കു​റ​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ കൈ​മാ​റി. വെ​ട്ടി​ക്കു​റ​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​തെ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കു​ള്ള ചോ​ദ്യം ത​യാ​റാ​ക്കു​ന്നെ​ന്ന ‘മാ​ധ്യ​മം’ വാ​ർ​ത്ത​യെ​തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ളു​ടെ വെ​ട്ടി​ക്കു​റ​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ അ​റി​വി​ലേ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്നെ​ന്ന്​ വ്യ​ക്ത​മാ​ക്കി എ​സ്.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​കെ. ജ​യ​പ്ര​കാ​ശാ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​ത്. പാ​ഠ​ഭാ​ഗ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച​ത്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റി​നെ അ​റി​യി​ച്ചി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

കു​ട്ടി​ക​ളു​ടെ പ​ഠ​ന​ഭാ​രം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ എ​ൻ.​സി.​ഇ.​ആ​ർ.​ടി​യാ​ണ്​ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ കു​റ​വ്​ വ​രു​ത്തി​യ​ത്. എ​ൻ.​സി.​ഇ.​ആ​ർ.​ടി സി​ല​ബ​സ്​ അ​നു​സ​രി​ച്ചു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​ത്. ഫി​സി​ക്സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ വ​രു​ത്തി​യ കു​റ​വ്​ കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കാ​ൻ എ​സ്.​സി.​ഇ.​ആ​ർ.​ടി ഡി​സം​ബ​റി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഈ ​പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ചോ​ദ്യ​​പേ​പ്പ​റു​ക​ൾ ത​യാ​റാ​ക്കി​യ​ത്. എ​സ്.​സി.​ഇ.​ആ​ർ.​ടി തീ​രു​മാ​ന​ത്തി​നു​ശേ​ഷം മി​ക്ക സ്കൂ​ളു​ക​ളി​ലും വെ​ട്ടി​ക്കു​റ​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ച്ചി​ട്ടി​ല്ല. എ​ൻ.​സി.​ഇ.​ആ​ർ.​ടി​ക്ക്​ സ​മാ​ന​മാ​യ സി​ല​ബ​സ്​ ത​ന്നെ​യാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ എ​ൻ​ട്ര​ൻ​സി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സി​ല​ബ​സി​ൽ മാ​റ്റം​വ​രു​ത്താ​തെ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ്​ പ്രോ​സ്​​പെ​ക്ട​സ്​ പ​രി​ഷ്​​ക​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഇ​താ​ക​ട്ടെ സ്കൂ​ളി​ലെ അ​ധ്യ​യ​ന​ത്തി​ന്‍റെ ബ​ല​ത്തി​ൽ എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering entranceeducation department
News Summary - Engineering Entrance; The education department has forwarded information about reduced portions of syllabus
Next Story