Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​ പ്രവേശന...

എൻജിനീയറിങ്​ പ്രവേശന പരീക്ഷക്ക്​ ഇത്തവണ മലയാളത്തിൽ ചോദ്യമില്ല

text_fields
bookmark_border
EXAM-kerala news
cancel

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ്​ പ്രവേശന പരീക്ഷക്ക്​ ഇത്തവണ മലയാളത്തിൽ ചോദ്യമില്ല. മലയാളത്തിൽ ചോദ്യം തയാറാക്കുന്നതിന്​ സമയം അപര്യാപ്​തമായതിനാലാണ്​ ഒഴിവാക്കുന്നത്​. അടുത്ത വർഷം മുതൽ മലയാള ചോദ്യങ്ങളുണ്ടാകും. മലയാളം നിർബന്ധമാക്കി നിയമം നിലവിൽ വന്ന സാഹചര്യത്തിലാണ്​ ചോദ്യങ്ങളുടെ മലയാള വിവർത്തനം ഉൾപ്പെടുത്താൻ നിർദേശം വന്നത്​. ​

മെഡിക്കൽ, എൻജിനീയറിങ്​ പ്രവേശന വിജ്ഞാപനം ഫെബ്രുവരി ഒന്നിനോ മൂന്നിനോ​ പ്രസിദ്ധീകരിക്കും. പതിവിൽനിന്ന്​ വ്യത്യസ്​തമായി ഇത്തവണ സ്​പോട്ട്​​ അഡ്​മിഷനും ഒാൺലൈനായി നടത്തും. നേരത്തേ മുഖ്യ അലോട്ട്​മ​​െൻറുകൾ മാത്രമാണ്​ ഒാൺലൈനായി​ നടത്തിയിരുന്നത്​. പ്രവേശനപരീക്ഷക്ക്​ നെഗറ്റിവ്​ മാർക്ക്​ തുടരും.

മെഡിക്കൽ, എൻജിനീയറിങ്​ പ്രവേശനത്തിന്​ ഒാൺലൈനായി ഫെബ്രുവരി 28 വരെ അപേക്ഷ നൽകാം. ഇത്തവണ അപേക്ഷയുടെ പ്രിൻറൗട്ട്​ കമീഷണർക്ക്​ അയക്കേണ്ടതില്ല. പകരം അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഒാ​ൺലൈനായി അപ്​ലോഡ്​ ചെയ്​താൽ മതി. മാർച്ച്​ 31 വരെ രേഖകൾ ഒാൺലൈനായി സമർപ്പിക്കാം.

ഇ-ഡിസ്ട്രിക്റ്റ്​ സംവിധാനത്തിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ നമ്പർ അപേക്ഷയിൽ നൽകിയാൽ ഒാൺലൈനായി പരിശോധന പൂർത്തിയാക്കുന്ന സംവിധാനവും ഇത്തവണ പരീക്ഷിക്കും. സ്വാശ്രയ കോളജുകളിലേക്ക്​ ഉൾപ്പെടെ ഇത്തവണ എൻജിനീയറിങ്ങിന്​ മൂന്ന്​ അലോട്ട്​​മ​​െൻറ് ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം വരെ രണ്ട്​ അലോട്ട്​​മ​​െൻറായിരുന്നു. ​ ഏപ്രിൽ 22, 23 തീയതികളിലാണ് എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് മേയ് അഞ്ചിന് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrance examengineering entrance exammalayalam newsEdu News
News Summary - Engineering Entrance Exam in Malayalam-Edu News
Next Story