Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎ​ൻ​ജി​നീ​യ​റി​ങ്​...

എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 79.77 ശ​ത​മാ​നം പേ​ർ യോ​ഗ്യ​ത നേ​ടി

text_fields
bookmark_border
എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 79.77 ശ​ത​മാ​നം പേ​ർ യോ​ഗ്യ​ത നേ​ടി
cancel
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭി​ച്ച സ്​​കോ​ർ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ 90806 പേ​രി​ൽ 72440 പേ​ർ യോ​ഗ്യ​ത നേ​ടി. 18366 പേ​ർ​ പേ​പ്പ​റി​ന്​ പ​ത്ത്​ മാ​ർ​ക്ക്​  നേ​ടാ​ൻ ക​ഴി​യാ​തെ അ​യോ​ഗ്യ​രാ​യി. 79.77 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. ഫാ​ർ​മ​സി കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​ ​േപ​പ്പ​ർ ഒ​ന്നി​​െൻറ പ​രീ​ക്ഷ എ​ഴു​തി​യ 24996 വി​ദ്യാ​ർ​ഥി​ക​ളി​ൽ 21349 പേ​ർ യോ​ഗ്യ​ത നേ​ടി. 85.40 ശ​ത​മാ​നം വി​ജ​യം. എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ ഏ​തെ​ങ്കി​ലും ഒ​രു പേ​പ്പ​ർ എ​ഴു​താ​ത്ത​വ​രെ​യും ഓ​രോ പേ​പ്പ​റി​നും കു​റ​ഞ്ഞ​ത് 10 മാ​ർ​ക്ക് ല​ഭി​ക്കാ​ത്ത​വ​രെ​യു​മാ​ണ്​ (എ​സ്.​സി/​എ​സ്.​റ്റി വി​ദ്യാ​ർ​ഥി​ക​ൾ ഒ​ഴി​കെ) എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ൽ അ​യോ​ഗ്യ​രാ​ക്കി​യ​ത്. 
എ​ന്നാ​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ ഒ​ന്നി​ൽ (ഫി​സി​ക്സ്, കെ​മി​സ്​​ട്രി) നി​ശ്ചി​ത യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ബി.​ഫാം, ഫാം.​ഡി കോ​ഴ്സു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നു​ള​ള റാ​ങ്ക് ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ 1218 വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ല​വും 253 വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ല​വും ത​ട​ഞ്ഞു​െ​വ​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ 25ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​സൂ​ചി​ക സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ വി​ദ​ഗ്ധ​സ​മി​തി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യ​ശേ​ഷ​മാ​ണ് എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന്​ പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. വി​ശ​ദാം​ശ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നാ​യി അ​വ​രു​ടെ യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് (പ്ല​സ്​ ടു/​ത​ത്തു​ല്യം) ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ഓ​ൺ​ലൈ​ൻ മാ​ർ​ക്ക്​ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള സൗ​ക​ര്യം www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ മേ​യ്​ 25 മു​ത​ൽ മു​ത​ൽ ല​ഭ്യ​മാ​കും. 

ഓ​ൺ​ലൈ​ൻ മാ​ർ​ക്ക് സ​മ​ർ​പ്പ​ണം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​നം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. യോ​ഗ്യ​താ പ​രീ​ക്ഷ​യി​ലെ​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ​യും മാ​ർ​ക്കു​ക​ൾ തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചു​ള്ള സ​മീ​ക​ര​ണ പ്ര​ക്രി​യ​ക്കു​ശേ​ഷം ത​യാ​റാ​ക്കു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​ റാ​ങ്ക് പ​ട്ടി​ക ജൂ​ൺ മൂ​ന്നാം വാ​രം പ്ര​സി​ദ്ധീ​ക​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering entrance 2017
News Summary - engineering entrance 2017
Next Story