Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി രണ്ടാംഘട്ട അലോട്ട്​മെൻറ്​

text_fields
bookmark_border
എൻജിനീയറിങ്​/ആർക്കിടെക്​ചർ/ഫാർമസി രണ്ടാംഘട്ട അലോട്ട്​മെൻറ്​
cancel

തിരുവനന്തപുരം: എൻജിനീയറിങ്​, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്​മെൻറ്​ www.cee.kerala.gov.in വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്ട്മെൻറ്​ ലഭിച്ചവർ (ഒന്നാം ഘട്ടത്തിൽ അലോട്ട്മെൻറ്​ ലഭിച്ച് ഫീസ്​ ഒടുക്കിയവർ ഉൾപ്പെടെ) ഇൗമാസം 25ന്​ വൈകീട്ട്​ നാലിന്​ മുമ്പായി ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം.

സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളജുകളിൽ അലോട്ട്​മെൻറ്​ ലഭിച്ചവർക്ക്​ കോവിഡ് മൂലമോ മഴയെ തുടർന്നുള്ള പ്രകൃതിക്ഷോഭം മൂലമോ നേരിട്ട് ഹാജരായി പ്രവേശനം നേടാൻ സാധിക്കാത്ത സാഹചര്യമുണ്ടെങ്കിൽ അലോട്ട്മെൻറ്​ ലഭിച്ച കോളജുമായി ബന്ധപ്പെട്ട് അധികൃതരുടെ നിർദേശപ്രകാരം പ്രവേശന നടപടികളിൽ പങ്കെടുക്കണം.സർക്കാർ/എയ്ഡഡ് കോളജുകളിൽ അലോട്ട്മെൻറ്​ ലഭിച്ചവർ (ഒന്നാംഘട്ടത്തിൽ അലോട്ട്മെൻറ്​ ലഭിച്ച് ഫീസ്​ ഒടുക്കിയവർ ഉൾപ്പെടെ) ഇപ്പോൾ കോളജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതില്ല. ഇൗ വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ്​ മുഖാന്തരം വെബ്സൈറ്റിൽ നിർദേശിച്ച രീതിയിൽ ഓൺലൈനായി പ്രവേശനം നേടണം.

ഫീസൊടുക്കി പ്രവേശനം നേടാത്തവരുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്​ട്രീമിൽ ഉയർന്ന ഓപ്ഷനുകളും റദ്ദാകും. എൻജിനീയറിങ്​/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിയ വിശദ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 04712525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pharmacyEngineeringarchitecture
News Summary - Engineering / Architecture / Pharmacy Second Phase Allotment
Next Story