തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ്/ആർക്കിടെക്ചർ കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും മൂന്നാംഘട്ട അലോട്ട്മെൻറിനുശേഷം നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി ഒാൺലൈൻ അലോട്ട്മെൻറ് ആഗസ്റ്റ് നാലിന് നടത്തും. ഇതിലേക്ക് വിദ്യാർഥികൾക്ക് ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവിലുള്ള ഹയർ ഒാപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനുമുള്ള സൗകര്യം ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ രാവിലെ 10വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ എട്ടിന് വൈകീട്ട് അഞ്ചിനകം അതത് കോളജുകളിൽ പ്രവേശനം നേടണം.
വെബ്സൈറ്റിലൂടെ ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള അലോട്ട്മെൻറിനായി പരിഗണിക്കുന്നില്ല. എന്നാൽ, മുൻ അലോട്ട്െമൻറ് പ്രകാരം എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി േകാഴ്സുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുകയും കോളജുകളിൽ പ്രവേശനം നേടുകയും ചെയ്തവരുടെ അലോട്ട്മെൻറ് നിലനിർത്തുന്നതായിരിക്കും. ആഗസ്റ്റ് എട്ടിനുശേഷം സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലും സർക്കാർ ഫാർമസി കോളജുകളിലും ഒഴിവുകൾ നിലനിൽക്കുന്നപക്ഷം അവ അതത് കോളജ് അധികാരികൾക്ക് സ്പോട്ട് അഡ്മിഷൻ മുഖേന ആഗസ്റ്റ് 15നകം നികത്താവുന്നതാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 10:37 PM GMT Updated On
date_range 2017-07-28T04:07:07+05:30എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി: ഒഴിവുള്ള സീറ്റുകളിലേക്ക് ഒാൺലൈൻ അലോട്ട്മെൻറ് ആഗസ്റ്റ് നാലിന്
text_fieldsNext Story