Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം ഇന്നുമുതൽ
text_fieldsbookmark_border
തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിൽ രണ്ടാം ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചവർ വ്യാഴാഴ്ച മുതൽ കോളജുകളിൽ പ്രവേശനം നേടണം. പ്രവേശനത്തിനായുള്ള സമയക്രമം ബന്ധപ്പെട്ട കോളജ് വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതുപ്രകാരമാണ് അലോട്ട്മെൻറ് ലഭിച്ചവർ പ്രവേശനത്തിന് ഹാജരാകേണ്ടത്. ഈ മാസം 11 വരെയാണ് രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം. പ്രവേശനം നേടാത്തവർ അലോട്ട്മെൻറ് നടപടികളിൽനിന്ന് പുറത്താകും. മൂന്നാംഘട്ട അലോട്ട്മെൻറിനുള്ള ഓപ്ഷൻ കൺഫർമേഷനും പുനഃക്രമീകരണത്തിനുള്ള സൗകര്യവും വ്യാഴാഴ്ച മുതൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

