തിരുവനന്തപുരം: എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി കോഴ്സുകളിൽ അലോട്ട്മെൻറ് ലഭിച്ചവർക്ക് ഫീസടച്ച് പ്രവേശനം ഉറപ്പാക്കാനുള്ള സമയം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കഴിയും. അലോട്ട്മെൻറ് ലഭിച്ചവർ ഇൗ ഘട്ടത്തിൽ പ്രവേശനം നേടേണ്ടതില്ല. എന്നാൽ, ഫീസ് അടക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഉയർന്ന ഒാപ്ഷനുകളും റദ്ദാകും.
റദ്ദാക്കപ്പെടുന്ന ഒാപ്ഷനുകൾ പിന്നീട് കൂട്ടിച്ചേർക്കാൻ കഴിയില്ല. ഫീസ് ഒാൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഒാഫിസ് വഴിയോ ഒടുക്കാം. പോസ്റ്റ് ഒാഫിസുകളുടെ പട്ടിക പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
അലോട്ട്മെൻറ് ലഭിച്ച എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാർഥികളും ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും ടോക്കൺ ഡെപ്പോസിറ്റായി 1000 രൂപ വഴി പോസ്റ്റ് ഒാഫിസ് വഴിയോ ഒാൺലൈനായോ ഒടുക്കി അലോട്ട്മെൻറ് അംഗീകരിക്കുന്നു എന്ന് ഉറപ്പാക്കണം. രണ്ടാം ഘട്ട അലോട്ട്മെൻറ് നടപടികൾ ജൂലൈ ആറിന് ആരംഭിക്കും. രണ്ടാം അലോട്ട്മെൻറ് ജൂലൈ പത്തിന് പ്രസിദ്ധീകരിക്കും.