Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്​ പ്രവേശനം:...

എൻജിനീയറിങ്​ പ്രവേശനം: മുന്നാക്ക സംവരണബലത്തിൽ 44,468ാം റാങ്കുകാരനും ഗവ. കോളജിൽ

text_fields
bookmark_border
എൻജിനീയറിങ്​ പ്രവേശനം: മുന്നാക്ക സംവരണബലത്തിൽ 44,468ാം റാങ്കുകാരനും ഗവ. കോളജിൽ
cancel

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സു​ക​ളി​ൽ​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ അ​ലോ​ട്ട്​​മെൻറ്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ പി​റ​കി​ലു​ള്ള​വ​ർ​ക്കു​പോ​ലും മു​ന്നാ​ക്ക സം​വ​ര​ണ​ബ​ല​ത്തി​ൽ സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം. മൂ​ന്ന്​ റൗ​ണ്ട്​ അ​ലോ​ട്ട്​​മെൻറും സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ലേ​ക്ക്​ പ്ര​ത്യേ​ക​മാ​യി ര​ണ്ട്​ റൗ​ണ്ട്​ മോ​പ്​ അ​പ്​ അ​ലോ​ട്ട്​​മെൻറു​മാ​ണ്​ ക​മീ​ഷ​ണ​ർ ന​ട​ത്തി​യ​ത്.

ഇ​തി​ൽ 44,468ാം റാ​ങ്ക്​ നേ​ടി​യ വി​ദ്യാ​ർ​ഥി​ക്ക്​ വ​രെ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ൽ പ്ര​വേ​ശ​നം കി​ട്ടി.​ സം​സ്​​ഥാ​ന എ​ൻ​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ 53,236 പേ​രാ​ണ്​ ആ​കെ​യു​ള്ള​ത്​. മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​നാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ത​യാ​റാ​ക്കി​യ കാ​റ്റ​ഗ​റി പ​ട്ടി​ക​യി​ൽ 2151 പേ​രാ​ണ്​ ഉ​ൾ​പ്പെ​ട്ട​ത്. ഇ​തി​ൽ 1997ാമ​ത്തെ വി​ദ്യാ​ർ​ഥി​യാ​ണ്​ സ​ർ​ക്കാ​ർ കോ​ള​ജി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച 44,468ാം റാ​ങ്കു​കാ​ര​ൻ. ഇൗ​ഴ​വ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ കോ​ള​ജി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച അ​വ​സാ​ന റാ​ങ്ക്​ 28,815ഉം ​മു​സ്​​ലിം വി​ഭാ​ഗ​ത്തി​ൽ 29,938ഉം ​ആ​ണ്. ഇ​വ​രെ​ക്കാ​ൾ 15,000 റാ​ങ്കി​ൽ പി​റ​കി​ൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്കും മു​ന്നാ​ക്ക സം​വ​ര​ണ ആ​നു​കൂ​ല്യ​ത്തി​ൽ സ​ർ​ക്കാ​ർ കോ​ള​ജി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചു.

കൂ​ടു​ത​ൽ ഡി​മാ​ൻ​ഡു​ള്ള ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ സ​ർ​ക്കാ​ർ കോ​ള​ജി​ൽ 14,261ാം റാ​ങ്കു​ള്ള വി​ദ്യാ​ർ​ഥി​ക്ക്​ വ​രെ മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചു. സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ള​ജ്​ ഒാ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ (സി.​ഇ.​ടി) പോ​ലും 6277ാം റാ​ങ്കു​ള്ള വി​ദ്യാ​ർ​ഥി​ക്ക്​ മു​ന്നാ​ക്ക സം​വ​ര​ണ ആ​നു​കൂ​ല്യ​ത്തി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചു. സി.​ഇ.​ടി​യി​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ഇൗ​ഴ​വ സം​വ​ര​ണ​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച അ​വ​സാ​ന റാ​ങ്ക്​ 680ഉം ​മു​സ്​​ലിം വി​ഭാ​ഗ​ത്തി​ൽ 765 ഉം ​ആ​ണെ​ങ്കി​ൽ 1099ാം റാ​ങ്കു​ള്ള മു​ന്നാ​ക്ക സം​വ​ര​ണ​ക്കാ​ര​നും ഇ​തെ ബ്രാ​ഞ്ചി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചു.

സി.​ഇ.​ടി​യി​ൽ അ​ഞ്ച്​ പ്ര​ധാ​ന ബ്രാ​ഞ്ചു​ക​ളി​ൽ മു​ന്നാ​ക്ക സം​വ​ര​ണ ആ​നു​കൂ​ല്യ​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച അ​വ​സാ​ന റാ​ങ്ക്​ 6277 ആ​ണ്. ഇൗ​ഴ​വ സം​വ​ര​ണ​ത്തി​ൽ ഇ​ത്​ 4372ഉം ​മു​സ്​​ലിം സം​വ​ര​ണ​ത്തി​ൽ ഇ​ത്​ 4191ഉം ​ആ​ണ്. ര​ണ്ടാം മോ​പ്​ അ​പ്പി​നു​ ശേ​ഷ​വും സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ സീ​റ്റൊ​ഴി​വ്​ വ​ന്നാ​ൽ സ്​​പോ​ട്ട്​ അ​ഡ്​​മി​ഷ​ൻ പ്ര​കാ​ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ews reservationengineering admission
News Summary - Engineering Admission: student with 44,468th rank too in Govt.college by ews reservation
Next Story