തെരഞ്ഞെടുപ്പ്: കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി
text_fieldsകണ്ണൂർ: ഏപ്രിൽ ഒമ്പതിന് നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കെ കണ്ണൂർ സർവകലാശാലാ പരീക്ഷകൾ താഴെ നൽകിയ വിധം പുനഃക്രമീകരിച്ചു. നാലാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ /സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 20നു ആരംഭിക്കുന്ന വിധം പുനഃ ക്രമീകരിച്ചു.
പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. നാലാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബിയുടെ ഏപ്രിൽ എട്ട്, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ യഥാക്രമം 23, 25 എന്നീ തീയതികളിലേക്ക് മാറ്റി. ആറാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ /സപ്ലിമെന്ററി) യുടെ ഏപ്രിൽ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ 17ലേക്ക് മാറ്റി. എട്ടാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ /സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 21നു ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ചു.
പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നാലാം സെമസ്റ്റർ ബി.എഡ് ( റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഏപ്രിൽ 17ലേക്ക് മാറ്റി. രണ്ടാം വർഷ അഫ്ദലുൽ ഉലമ പ്രിലിമിനറിയുടെ (റെഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് - പ്രൈവറ്റ് രജിസ്ട്രേഷൻ 2022 -2024 പ്രവേശനം) ഏപ്രിൽ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ 17ലേക്കും മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

