Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇ.എഫ്​.എൽ...

ഇ.എഫ്​.എൽ വാഴ്​സിറ്റിയിൽ എം.എ. ഇംഗ്ലീഷ്​ വിദൂര വിദ്യാഭ്യാസം

text_fields
bookmark_border
ഇ.എഫ്​.എൽ വാഴ്​സിറ്റിയിൽ എം.എ. ഇംഗ്ലീഷ്​ വിദൂര വിദ്യാഭ്യാസം
cancel

കേന്ദ്ര സർവകലാശാലയായ ഹൈദരാബാദിലെ ദി ഇംഗ്ലീഷ്​ ആൻഡ്​​ ഫോറിൻ ലാഗ്വേജസ്​ (EFL) യൂനിവേഴ്​സിറ്റി 2021-22 വർഷത്തെ എം.എ ഇംഗ്ലീഷ്​ (ഡിസ്റ്റൻസ്​ മോഡ്​) കോഴ്​സ്​ പ്രവേശനത്തിന്​ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.efluniversity.ac.in ൽനിന്ന് ഡൗൺലോഡ്​ ചെയ്യാം. ബാച്ചിലേഴ്​സ്​ ബിരുദമാണ്​ പ്രവേശന യോഗ്യത.

നിശ്ചിത ഫോറത്തിൽ തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം The Dean, School of Distance Education, The English and Foreign Languages University, Hyderabad, 500007 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നകം ലഭിക്കണം.

​അപേക്ഷ പ്രോഗ്രാം ഫീസ്​, ജനറൽ വിഭാഗം -6,160 രൂപ. SC/ST വിഭാഗം 3,740 രൂപ, ഭിന്നശേഷിക്കാർ (VHC/PHC) 1320 രൂപ. The Registrar, The EFL University, Hyderabad-ന്​ മാറ്റാവുന്ന ഡിമാൻഡ്​ ഡ്രാഫ്​റ്റായി ഫീസ്​ നൽകാം. ഓൺലൈനായും ഫീസ്​ അടക്കാം. നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്​. നാലു​ സെമസ്റ്ററുകളടങ്ങിയ രണ്ടുവർഷത്തെ കോഴ്​സാണിത്​.

പി.ജി.ഡി.എം കമ്യൂണിക്കേഷൻ മാനേജ്​മെന്‍റ്​

അഹ്​മദാബാദിലെ മുദ്ര ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ കമ്യൂണിക്കേഷൻ(മൈക്ക) 2022-24 വർഷം നടത്തുന്ന പി.ജി.ഡി.എം കമ്യൂണിക്കേഷൻ മാനേജ്​മെന്‍റ പ്രോഗ്രാമിലേക്കുള്ള രണ്ടാമത്​ അഡ്​മിഷൻ ടെസ്റ്റിൽ (MICAT-2) പ​ങ്കെടു​ക്കുന്നതിന്​ അപേക്ഷ ഓൺലൈനായി ജനുവരി 16 വരെ സമർപ്പിക്കാം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.mica.ac.in ൽ​.

അഡ്വർടൈസിങ്​ ആൻഡ്​​ ബ്രാൻഡ്​ മാനേജ്​മെന്‍റ്​, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മാ​നേജ്​മെന്‍റ്​, മാർക്കറ്റിങ്​ അനലിറ്റിക്സ്​, മീഡിയ ആൻഡ്​​ എന്‍റർടെയിൻമെന്‍റ്​ മാനേജ്​മെന്‍റ്​ എന്നിവയാണ്​ PGDM-C സ്​പെഷലൈസേഷനുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA English Distance EducationEFL University
News Summary - EFL University MA English Distance Education
Next Story