ഉന്നത വിദ്യാഭ്യാസ പരിശീലനത്തിന്‍റെ മുഖച്ഛായ മാറ്റി എഡ്യൂപോർട്ട്
text_fieldsപ്ലസ് ടു, എൻട്രൻസ് പരീക്ഷകളിൽ വലിയ വിജയം നേടിയിരിക്കുകയാണ് എഡ്യൂപോര്‍ട്ടിലെ കുട്ടികൾ. 200ൽ അധികം വിദ്യാർഥികളാണ് ഈ വർഷം രാജ്യത്തെ ഏറ്റവും മികച്ച കോളജുകളിലേക്ക് പോകുന്നത്. മലബാറിൽനിന്ന് തുടങ്ങി കേരളത്തിൽതന്നെ ശ്രദ്ധേയമായ എഡ്യൂപോർട്ടിന്റെ സാരഥി അജാസ് മുഹമ്മദ് കോഴിക്കോട് എൻ.ഐ.ടിയിലെ പൂർവവിദ്യാർഥിയാണ്. പരീക്ഷകൾ ജയിക്കുന്നതിനെപ്പറ്റിയും പരിശീലനത്തെക്കുറിച്ചും അദ്ദേഹം അറിവുകൾ പങ്കുവെക്കുന്നു.
പ്ലസ് ടു, എൻട്രൻസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടുക വഴി ശ്രദ്ധേയമായ ‘എഡ്യൂപോർട്ടി’ലെ വിദ്യാർഥികളുടെ നേട്ടത്തിന് പിന്നിലുള്ളത് സാധാരക്കാരനായ ചെറുപ്പക്കാരന്‍റെ കഠിനാധ്വാനവും സാങ്കേതിക മികവുള്ള പദ്ധതികളും. കോഴിക്കോട് എൻ.ഐ.ടിയിലെ പൂർവവിദ്യാർഥിയും എഡ്യൂപോർട്ട് സ്ഥാപക സി.ഇ.ഒയുമായ അജാസ് മുഹമ്മദാണ് വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ‘എഡ്യൂപോർട്ടി’ന് ചുക്കാൻ പിടിക്കുന്നത്.
കോവിഡ് കാലത്ത് കോഴിക്കോട് എൻ.ഐ.ടിയിൽ വിദ്യാർഥിയായിരിക്കെയാണ് അജാസ് ‘നാഷനൽ സർവിസ് സ്കീമി’ന്‍റെ ഭാഗമായി പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് എൻട്രൻസ് പരീക്ഷാ പരിശീലനം നൽകുന്നത്. കോവിഡ് ലോക്ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിമൂലം കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ മാതാപിതാക്കൾക്ക് കടുത്ത ആശങ്കയുണ്ടായിരുന്ന സമയത്തായിരുന്നു ഇത്. അജാസിന്‍റെ ശിഷ്യരുടെ കൂട്ടത്തിൽ ഒരു ബന്ധുവിന്‍റെ മകനും ഉണ്ടായിരുന്നു. പഠനത്തിൽ പിന്നാക്കമായിരുന്ന അവനെ ഒരു വാശിക്ക് പഠിപ്പിച്ചുകൊണ്ടാണ് അജാസ് തന്‍റെ ജൈത്രയാത്ര തുടങ്ങുന്നത്.
തന്‍റെ ക്ലാസുകൾ വിദ്യാർഥികൾക്ക് രസമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെ ക്ലാസുകളുടെ വിഡിയോ ഒരു രസത്തിന് യൂട്യൂബിൽ ഇടുകയും അതിന് വലിയരീതിയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു. തുടർന്നാണ് ഓൺലൈൻ ട്യൂഷൻ ആരംഭിക്കുന്നത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെയായിരുന്നു അജാസ് ട്യൂഷൻ ഫീസ് ‘ഗൂഗിൾ പേ’ ചെയ്യാനുള്ള ഒരു നമ്പർ അടങ്ങിയ വാട്സാപ് സ്റ്റാറ്റസ് ഇട്ടത്. ഒരൊറ്റ രാത്രി കൊണ്ട് 38 ലക്ഷം രൂപ ഫീസായി ലഭിച്ചതോടെയാണ് അജാസ് തന്നിലെ അധ്യാപകനെ സ്വയം കണ്ടെത്തുന്നതും പരിശീലനരംഗത്ത് മാറ്റം കൊണ്ടുവരാനും കഴിയുമെന്ന് തിരിച്ചറിഞ്ഞതും.
മാറുന്ന ലോകത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസ വിപ്ലവം
ക്ലാസ് മുറിയിലെ ക്യാറമയും ദൂരെ ഒരു മൊബൈൽ സ്ക്രീനിൽ നോക്കിയുള്ള വിദ്യാർഥികളുടെ പഠനവും മാത്രമല്ല, മറിച്ച് ഓരോ വിദ്യാർഥിയുടെയും ആവശ്യവും കഴിവുകളും അനുസരിച്ച് പരിശീലന രീതികൾ ക്രമീകരിച്ചുകൊണ്ട് ‘ആർട്ടിഫിഷ്യൽ ഇന്‍റലിജൻസി’ന്‍റെ സഹായത്തോടെ പ്രത്യേകം തയാറാക്കിയ പരീക്ഷകളിലൂടെ ഉറപ്പുവരുത്തുകയാണ് ആവശ്യം. ഇത്തരം സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ് എഡ്യൂപോർട്ട് സാങ്കേതികരംഗത്ത് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്.
ക്ലാസ് മുറികളിൽനിന്ന് യൂട്യൂബിലേക്ക് പഠനം മാറിയതോടെ വിദ്യാർഥികളുടെ ആവശ്യങ്ങളും പരിമിതികളും വിശകലം ചെയ്തുകൊണ്ടാണ് ‘എഡ്യൂപോർട്ട്’ അതിന്‍റെ പരിശീല വിഡിയോകൾ തയാറാക്കുന്നത്. മാറുന്ന പഠനരീതികൾ, പരീക്ഷയെക്കുറിച്ചുള്ള മുൻധാരണകൾ, വിദ്യാർഥികളുടെ ആശങ്കകൾ തുടങ്ങിയവ വിശകലനം ചെയ്തശേഷം, ഏറ്റവും മികച്ച അധ്യാപകർ നടത്തുന്ന ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് ഓരോ ക്ലാസുകളും ഇവിടെ രൂപകൽപന ചെയ്യുന്നത്.
സാങ്കേതികവിദ്യയെ രസകരമായും ഫലപ്രദമായും ഉപയോഗിച്ചുകൊണ്ടാണ് ‘എഡ്യൂപോർട്ട്’ അതിന്‍റെ പരിശീലന പദ്ധതികൾ നടപ്പിലാക്കുന്നത്. ഉദാഹരണത്തിന്, ഒരു കുട്ടി പഠിക്കുവാൻവേണ്ടി എഡ്യൂപോർട്ട് ആപ് ഇൻസ്റ്റാൾ ചെയ്താൽ ഒരു ഗെയിം കളിക്കുന്നപോലെയാണ് പിന്നീടുള്ള പഠനം നടക്കുന്നത്. വിരസതയില്ലാതെ വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന രീതിയിലാണ് പരിശീലനം നൽകുന്നത്. വളരെ സന്തോഷത്തോടെയും മത്സരബുദ്ധിയോടെയും വിദ്യാർഥികളെ നയിക്കുന്നവരാണ് എഡ്യൂപോർട്ടിലെ അധ്യാപകർ.
പഠനകാര്യത്തിൽ നോ കോംപ്രമൈസ്!
വളരെ ചിട്ടയായ, ഒരു നിമിഷവും പാഴാക്കാതെയുള്ള പ്രയത്നത്തിലൂടെ മാത്രമാണ് എൻട്രൻസ് പരീക്ഷകളിൽ മികച്ച റാങ്കുകൾ നേടാൻ സാധിക്കുക. അങ്ങനെയുള്ള കുട്ടിക്ക്, ഓരോ നിമിഷവും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇതര പരിശീലന കേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമായി എഡ്യൂപോർട്ട് കുട്ടികൾക്ക് നടന്നുപോകാൻ പറ്റുന്ന ദൂരത്തിലാണ് അതിന്‍റെ ഹോസ്റ്റലുകൾ ഒരുക്കുന്നത്. ഇതിലൂടെ യാത്രാസമയം കൂടി പഠനത്തിനായി ഉപയോഗിക്കാനാവും.
കൂടാതെ വിദ്യാർഥികൾക്ക് പ്രത്യേകമായി എ.സി പഠനമുറികൾ സജ്ജീകരിക്കുകയും അവിടെ, 24 മണിക്കൂറും മെൻഡർമാരുടെ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. അതുപോലെതന്നെ, 24 മണിക്കൂറും എഡ്യൂപോർട്ട് മൊബൈൽ / ടാബ്‌ലറ്റ് അപ്ലിക്കേഷൻ വഴി കുട്ടികൾക്ക് സംശയങ്ങൾ ദൂരീകരിക്കാനും അവസരമുണ്ട്.
വിദ്യാർത്ഥികളെ മനസ്സിലാക്കിയ ആപ്പ്
നമ്മുടെ രാജ്യത്ത് സാധാരണക്കാരായ വിദ്യാർഥികൾക്ക് ഏറ്റവും മികച്ച അധ്യാപനം നൽകുന്നതിന്‍റെ ഭാഗമായാണ് ‘എഡ്യൂപോർട്ട്’ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പുതിയ സാധ്യതകൾ തുറന്നിടുന്നത്.
ഓരോ വിദ്യാർഥിയുടെയും കഴിവിനനുസരിച്ചാണ് എന്ത് പഠിക്കണം, അതിനെ എങ്ങനെ സമീപിക്കണം, കുട്ടി ശരിക്കും പഠിച്ചുവോ എന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് ‘എഡ്യൂപോർട്ട് ആപ്’ സജ്ജീകരിച്ചിരിക്കുന്നത്. ഒരു ചോദ്യത്തിന് നൽകുന്ന ഉത്തരത്തിലെ നിലവാരം വിശകലനം ചെയ്തുകൊണ്ടായിരിക്കും പിന്നീട് ആ വിദ്യാർഥിക്കുള്ള ക്ലാസുകൾ ക്രമീകരിക്കുക. അങ്ങനെ മടുപ്പില്ലാത്ത രീതിയിൽ, പഠനം പൂർത്തിയാക്കാൻ എ.ഐ അസിസ്റ്റൻറ് കൂടെയുണ്ടായിരിക്കും. ചുരുക്കത്തിൽ ഒരു സ്വകാര്യ അധ്യാപകനെപോലെ എഡ്യൂപോർട്ട് ആപ് വിദ്യാർഥിയെ പഠിപ്പിച്ചെടുക്കും.
വിദ്യാർത്ഥികളോട് ഒരു വാക്ക്
നിങ്ങളെ കൊണ്ട് പറ്റില്ലെന്ന് ആരു പറഞ്ഞാലും, അത് അംഗീകരിച്ചു കൊടുക്കാൻ തയാറാവരുത് എന്നാണ് സി.ഇ.ഒ അജാസ് മുഹമ്മദ് പറയുന്നത്. താൻ പരിശീലിപ്പിച്ച അഫ്താൻ എന്ന കുട്ടിക്ക് ആദ്യം ശ്രമത്തിൽ ജെ.ഇ.ഇ ക്ക് കിട്ടിയത് 33 ശതമാനം ആയിരുന്നു. എന്നാൽ, തോറ്റുകൊടുക്കാൻ തയാറാവാത്ത ആ വിദ്യാർഥി അടുത്ത സെഷനിൽ നേടിയത് 97 ശതമാനമാണ്. ഇതുപോലെ ഒരുപാട് കുട്ടികളുടെ കഥകൾ പറയാനുണ്ട്.
കുറച്ച് പേർക്ക് മാത്രം നേടാൻ കഴിയുന്ന ഒന്നായി വിദ്യാഭ്യാസം ചുരുങ്ങരുത് എന്നാണ് എഡ്യൂപോർട്ട് ആഗ്രഹിക്കുന്നതെന്നും ഇതിന് വേണ്ടിയാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യത്യസ്തമായ രീതിയിൽ പരിശീലനം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.