Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ ന്യൂനപക്ഷ പദവി അപേക്ഷ സമർപ്പണം പൂർണമായും ഒാൺലൈനാക്കുന്നു

text_fields
bookmark_border
വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ ന്യൂനപക്ഷ പദവി അപേക്ഷ സമർപ്പണം പൂർണമായും ഒാൺലൈനാക്കുന്നു
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ ന്യൂനപക്ഷ പദവി നൽകുന്ന നടപടികൾ പൂർണമായും ഒാൺലൈൻ മാതൃകയിലാക്കുന്നു. ഇതിന്​ പ്രത്യേക വെബ്​പോർട്ടൽ തയാറാക്കാൻ സർക്കാർ ഉത്തരവിട്ടു. അപേക്ഷ സമർപ്പണം മുതൽ സർട്ടിഫിക്കറ്റ്​ നൽകുന്നതുവരെയുള്ള നടപടികൾ പൂർണമായും ഒാൺലൈനാക്കുന്ന രീതിയിലാണ്​ പോർട്ടൽ വിഭാവനം ചെയ്യുന്നത്​.

മൂന്നു മാസത്തിനകം വെബ്​പോർട്ടൽ തയാറാക്കാൻ കേരള ഇൻഫ്രാസ്​ട്രക്​ചർ ആൻഡ്​​ ടെക്​​േനാളജി ഫോർ എജുക്കേഷനെ (കൈറ്റ്​) സർക്കാർ ചുമതലപ്പെടുത്തി. ന്യൂനപക്ഷ പദവിക്ക്​ അപേക്ഷിക്കാൻ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ബന്ധപ്പെട്ട സംസ്​ഥാനങ്ങളിലെ അധികാരികളിൽനിന്ന്​ നിരാക്ഷേപ പത്രം (എൻ.ഒ.സി) നേടണം.

സംസ്​ഥാനത്ത്​ ന്യൂനപക്ഷ ക്ഷേമവകുപ്പ്​ ഡയറക്​ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ ന്യൂനപക്ഷ പദവി സംബന്ധിച്ച അപേക്ഷകളിൽ തീർപ്പിനായി അധികാരികളായി നിശ്ചയിച്ച്​ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്​.

എൻ.ഒ.സിക്ക്​ അപേക്ഷിച്ച്​ 90 ദിവസത്തിനകം ന്യൂനപക്ഷ ​േക്ഷമ വകുപ്പ്​ ഡയറക്​ടർ അപേക്ഷയിൽ തീരുമാനമെടുക്കണം. ഇല്ലെങ്കിൽ എൻ.ഒ.സി ലഭിച്ചതായി പരിഗണിക്കും. എൻ.ഒ.സി അടിസ്​ഥാനത്തിൽ പദവി നൽകുന്നതിൽ തീരുമാനമെടുക്കേണ്ടത്​ പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ്​.

എൻ.ഒ.സിക്കുള്ള അപേക്ഷ സമർപ്പണം മുതൽ പദവി അനുവദിച്ച്​ സർട്ടിഫിക്കറ്റ്​ നൽകുന്നതുവരെയുള്ള നടപടികളാണ്​ പൂർണമായും ഒാൺലൈനായി മാറുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minority statusEducational Institutions
News Summary - educational institutions Minority status application is fully online
Next Story