ആർകിടെക്ചർ/മെഡിക്കൽ അനുബന്ധ  കോഴ്സുകളിലേക്ക്​ പുതിയ അപേക്ഷ ക്ഷണിച്ചു

12:17 PM
13/05/2019

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നാ​യി നി​ശ്ചി​ത​സ​മ​യ​ത്തി​ന​കം പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ ആ​ർ​കി​ടെ​ക്ച​ർ (ബി.​ആ​ർ​ക്), മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ (എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​ ഉ​ൾ​പ്പെെ​ട) എ​ന്നി​വ​യി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നാ​യി പു​തു​താ​യി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. KEAM2019 മു​ഖേ​ന എ​ൻ​ജി​നീ​യ​റി​ങ് ​/ ആ​ർ​കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ എ​ന്നി​വ​യി​ലേെ​ത​ങ്കി​ലും കോ​ഴ്സു​ക​ൾ​ക്ക് ഇ​തി​നോ​ട​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് ആ​വ​ശ്യ​മു​ള്ള പ​ക്ഷം ആ​ർ​കി​ടെ​ക്ച​ർ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ എ​ന്നി​വ അ​പേ​ക്ഷ​യി​ൽ കൂ​ട്ടിേ​ച്ച​ർ​ക്കു​ന്ന​തി​നും വി​ട്ടുേ​പാ​യ രേ​ഖ​ക​ൾ അ​പ്​​ലോ​ഡ് ചെ​യ്യു​ന്ന​തി​നും അ​വ​സ​രം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്​്.

കൂ​ടാ​തെ നേ​ര​ത്തേ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ ഫാ​ർ​മ​സി (ബി.​ഫാം) കോ​ഴ്സ്​ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ട്ടു​പോ​യ​വ​രും എ​ന്നാ​ൽ 2019ലെ ​എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ പേ​പ്പ​ർ ഒ​ന്ന്​ എ​ഴു​തി​യ​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള​പ​ക്ഷം ഫാ​ർ​മ​സി കോ​ഴ്സ്​  അ​പേ​ക്ഷ​യി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നും അ​വ​സ​രം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പു​തു​താ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നും 13.05.2019 മു​ത​ൽ 20.05.2019 വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ പ്ര​വേ​ശ​ന​പ​രീ​ക്ഷാ​ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 04712332123, 2339101, 2339102, 2339103, 2339104. സു​പ്രീംേ​കാ​ട​തി​യു​ടെ മേ​യ്​ 10ലെ ​ഉ​ത്ത​ര​വ് നം. WP (c) 380/2019 ​പ്ര​കാ​രം കേ​ര​ള​ത്തി​നു​പു​റ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും (NK- II) സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ എം.​ബി.​ബി.​എ​സ്​ കോ​ഴ്സി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷാ​ക​മീ​ഷ​ണ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

Loading...
COMMENTS