ത്രിവത്സര എൽഎൽ.ബി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

11:19 AM
17/07/2019

തി​രു​വ​ന​ന്ത​പു​രം: നാ​ല്​ സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലെ​യും സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സി​ലേ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മ​െൻറ് www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. വെ​ബ്​​സൈ​റ്റി​ലെ ‘Three Year LL.B 2019 - Candidate Portal’ ലൂ​ടെ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും പാ​സ്​​വേ​ർ​ഡും ന​ൽ​കി ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ‘Allotment Result’ എ​ന്ന മെ​നു ഐ​റ്റ​ത്തി​ൽ ക്ലി​ക്ക് ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ അ​ലോ​ട്ട്മ​െൻറ് മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​ലോ​ട്ട്മ​െൻറ് മെ​മ്മോ​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, റോ​ൾ ന​മ്പ​ർ, അ​ലോ​ട്ട്മ​െൻറി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ, ട്യൂ​ഷ​ൻ ഫീ​സ്, ഡെേ​പ്പാ​സി​റ്റ് തു​ക തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മ​െൻറ് മെ​മ്മോ​യു​ടെ പ്രി​ൻ​റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്കേ​ണ്ട​താ​ണ്. ഹോം ​പേ​ജി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷം ‘Data Sheet’ എ​ന്ന മെ​നു ഐ​റ്റം ക്ലി​ക്ക് ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രി​ൻ​റൗ​ട്ടും എ​ടു​ക്കാം. 

അ​ലോ​ട്ട്മ​െൻറ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്മ​െൻറ് മെ​മ്മോ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​തും പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് ഒ​ടു​ക്കേ​ണ്ട​തു​മാ​യ ഫീ​സ്​ ഓ​ൺ​ലൈ​നാ​യോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹെ​ഡ്/​സ​ബ് പോ​സ്​​റ്റോ​ഫി​സ്​ മു​ഖേ​ന​യോ ഒ​ടു​ക്കി​യ​ശേ​ഷം അ​വ​രു​ടെ അ​ലോ​ട്ട്മ​െൻറ് മെ​മ്മോ​യും അ​സ്സ​ൽ രേ​ഖ​ക​ളും സ​ഹി​തം 17 മു​ത​ൽ 19 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് ബ​ന്ധ​െ​പ്പ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം ബാ​ക്കി ഫീ​സ്​ ഒ​ടു​ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​വ കോ​ള​ജി​ൽ ഒ​ടു​ക്കേ​ണ്ട​താ​ണ്. നി​ർ​ദി​ഷ്​​ട തീ​യ​തി​ക​ളി​ൽ അ​ഡ്മി​ഷ​ൻ നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​വി​ലു​ള്ള അ​ലോ​ട്ട്മ​െൻറും ഹ​യ​ർ ഓ​പ്ഷ​നു​ക​ളും ന​ഷ്​​ട​െ​പ്പ​ടു​ന്ന​താ​ണ്. അ​വ​രെ തു​ട​ർ​ന്ന്​ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ അ​ലോ​ട്ട്മ​െൻറു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. 

ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറ് ന​ട​പ​ടി​ക​ൾ 20ന് ​ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് നി​ല​വി​ലു​ള്ള ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദാ​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം 20 മു​ത​ൽ 22 വൈ​കു​ന്നേ​രം 5 മ​ണി വ​രെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രും അ​ലോ​ട്ട്മെ​െൻറാ​ന്നും ല​ഭി​ക്കാ​ത്ത​വ​രും ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മ​െൻറി​ലേ​ക്ക്​ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്തി​യി​രി​ക്ക​ണം. ഹെ​ൽ​പ്​ ലൈ​ൻ ന​മ്പ​റു​ക​ൾ: 0471-2339101, 2339102, 2339103, 2339104, 2332123.

Loading...
COMMENTS