ആരോഗ്യ സർവകലാശാല വാർത്തകൾ
text_fieldsപരിശീലന ക്ലാസ്
തൃശൂർ: ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ‘സെറിബ്രൽ വിഷ്വൽ ഇമ്പയര്മെന്റ്’ എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നടത്തുന്നു. ശിശുരോഗം, നേത്രരോഗം എന്നീ മേഖലയിലെ ചികിത്സകർക്കും സ്പെഷൽ എജുക്കേറ്റർ, ഒക്യൂപേഷനൽ തെറപ്പിസ്റ്റ്, ഡെവലപ്മെന്റൽ തെറപ്പിസ്റ്റ് തുടങ്ങിയവർക്കും പങ്കെടുക്കാം. അന്വേഷണങ്ങൾക്ക്: 9447356378.
പരീക്ഷ ഫലം
തൃശൂർ: ജനുവരിയിൽ നടത്തിയ എം.ഡി.എസ് പാർട്ട് -I റെഗുലർ/ സപ്ലിമെന്ററി (2018 & 2021 സ്കീം), എം.ഡി.എസ് പാർട്ട് -II സപ്ലിമെന്ററി (2016 & 2018 സ്കീം) എന്നിവയുടെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിൾ
തൃശൂർ: 20ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ, നാലാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ (പുഃനക്രമീകരിച്ചത്), ഏപ്രിൽ 19 മുതൽ മേയ് രണ്ട് വരെ നടക്കുന്ന രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.