പുരസ്കാര പകിട്ടിൽ ബക്കിങ്ഹാംഷെർ യൂനിവേഴ്സിറ്റി
text_fields1891ൽ സ്ഥാപിതമായ ഒരു പൊതുസർവകലാശാലയാണ് ബക്കിങ്ഹാംഷെർ. Bucks എന്ന ചുരുക്കപ്പേരിലാണ ് ഇത് അറിയപ്പെടുന്നത്. 125 വർഷം വിജയകരമായി പൂർത്തിയാക്കിയ ഈ സർവകലാശാല നിരവധി ബ ഹുമതികളും അംഗീകാരവും ഈ വർഷത്തെ ടീച്ചേഴ്സ് എക്സലൻസ് അവാർഡും സ്വന്തമാക്കി. ഇതിന ു പുറമെ, ഏറ്റവും നല്ല സ്റ്റുഡൻറ്സ് യൂനിയൻ അവാർഡ്, 2015ലെ എജുക്കേഷനൽ പ്രൊവൈഡർ അവാർഡ ്, ടൈംസ് ഹയർ എജുക്കേഷൻ ലീഡർഷിപ് ആൻഡ് മാനേജ്മെൻറ് അവാർഡ്, 2017ലെ ഏറ്റവും നല്ല പ്രോസ്പെ ക്ടസ് അവാർഡ്, ഏറ്റവും മികച്ച യൂനിവേഴ്സിറ്റി കാമ്പയിൻ അവാർഡ്, ഏറ്റവും നൂതനവും സാങ ്കേതികവുമായ ഫാഷൻ ഡിസൈൻ കോഴ്സ് പഠിപ്പിക്കുന്ന ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ യ ൂനിവേഴ്സിറ്റി തുടങ്ങി നിരവധി ബഹുമതികൾ ഈ സർവകലാശാലക്ക് സ്വന്തം.
പുതിയ കാമ്പസ് പുതിയ കോഴ്സ്
പുതുതായി ആരംഭിക്കാൻ പോവുകയാണ് യൂനിവേഴ്സിറ്റിയുടെ റീജനൽ സെൻറർ. ആർട്ടിഫിഷൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ബിഗ് േഡറ്റ ബ്ലോക്ക്ചെയിൻ തുടങ്ങി ആധുനികവും സ്വയം പര്യവേക്ഷണ സഹായകവുമായ കോഴ്സുകൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പുതിയ സംരംഭത്തിനാണ് ഇവിടെ നാന്ദി കുറിക്കുന്നത്. പുതിയ യുഗത്തിെൻറ സാധ്യതയെയും അവയുടെ വെല്ലുവിളികളെയും തിരിച്ചറിഞ്ഞ് അവയെ നേരിടാൻ വിദ്യാർഥി യുവത്വങ്ങളെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
ക്രോംവെൽ കോളജ് അജ്മാൻ
ബക്കിങ്ഹാംഷെർ യൂനിവേഴ്സിറ്റിയുടെ യു.എ.ഇയിലെ ഏക ഓഫ് കാമ്പസാണ് ക്രോംവെൽ യു.കെ. ചുരുങ്ങിയ ചെലവിൽ നിലവാരമുള്ള ബ്രിട്ടീഷ് യൂനിവേഴ്സിറ്റിയുടെ ബിരുദ^ബിരുദാനാന്തര കോഴ്സുകൾ സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്കും വിവിധ തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്നവർക്കും സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്ഥാപിതമായത്.
അജ്മാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ കലാലയം നോർത്ത് യു.എ.ഇയിലെ ആദ്യത്തെ പിയേഴ്സൺ അംഗീകൃത സ്ഥാപനം കൂടിയാണ്. പിയേഴ്സൺ അവാർഡിങ് ബോഡി നൽകുന്ന ലെവൽ 3 (A ലെവൽ /12ഗ്രേഡ് തത്തുല്യം ), ലെവൽ 4, ലെവൽ 5 (ഹയർ നാഷനൽ ഡിപ്ലോമ )എന്നീ കോഴ്സുകൾ പ്രദാനം ചെയ്യുന്നു. പിയേഴ്സണിന് പുറമെ, ക്വാളിൈഫ അവാർഡിങ് ബോഡിയുടെ പി.ജി ഡിപ്ലോമ ലെവൽ 7 കോഴ്സുമുണ്ട്. ഇവക്ക് പുറമെ, ബ്രിട്ടീഷ് കൗൺസിൽ ബോഡിയുടെ ഐ.ഇ.എൽ.ടി.എസ് അംഗീകൃത പരിശീലന കേന്ദ്രം കൂടിയാണ് ഇവിടം.
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഈ കാമ്പസ് സജീവമാണ്. വിദ്യാർഥികളുടെ കഴിവിനെ പരിപോഷിപ്പിക്കാൻ ഉതകുന്ന കല, കായിക, സാംസ്കാരിക, സർഗാത്മക കൂട്ടായ്മകളും, സ്റ്റുഡൻറ്സ് യൂനിയൻ, വിവിധ സ്റ്റുഡൻറ്സ് ക്ലബുകൾ എന്നിവ സജീവമാണ്. ഇേൻറൺഷിപ് ട്രെയിനിങ്, സാമൂഹികപ്രതിബദ്ധത വളർത്താനുതകുന്ന നിരവധി കോച്ചിങ് പരിപാടികൾ എന്നിവയും ഇവിടെ പഠിപ്പിക്കുന്നു.

എൻട്രൻസ് പരീക്ഷക്ക് ഒരുങ്ങുകയാണോ
എൻജിനീയറാകാനും ഡോക്ടറായി തിളങ്ങാനും വലിയ സ്വപ്നങ്ങളുമായി നിങ്ങളുടെ കുഞ്ഞ് കാത്തിരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ സ്വപ്നങ്ങളിലൂടെ ലക്ഷ്യത്തിലേക്ക് വേഗക്കുതിപ്പ് നടത്താൻ സന്നാഹമൊരുക്കുകയാണ് ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ മേള- എജുകഫേയുടെ ഏറ്റവും പുതിയ സീസൺ. എൻട്രൻസ് പരീക്ഷ എഴുതും മുമ്പുതന്നെ മാർക്ക് അറിയാനുള്ള ആകർഷകമായ അവസരമാണ് എജുകഫേയുടെ അഞ്ചാം സീസൺ വിദ്യാർഥികൾക്കായി കരുതിവെച്ചിരിക്കുന്നത്. കേരള മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരീക്ഷകളുടെ അതേ മാതൃകയിൽ, ഗൗരവം ഒട്ടും ചോർന്നുപോകാതെ പരീക്ഷക്കു മുമ്പുതന്നെ എൻട്രൻസ് എഴുതാനുള്ള അവസരം എജുകഫേയിലുണ്ട്. നിങ്ങളുടെ കുട്ടിയുടെ സ്വപ്നസദൃശ്യമായ കരിയറിലേക്കുള്ള ആദ്യചുവടുവെപ്പായിരിക്കും ഇൗ പരീക്ഷയെന്ന കാര്യത്തിൽ സംശയം വേണ്ട.
പ്രവേശന പരീക്ഷാ പരിശീലന രംഗത്തെ അതികായന്മാരായ സഫൈർ നേതൃത്വം നൽകുന്ന വിദഗ്ധരടങ്ങിയ സംഘം മേൽനോട്ടം വഹിക്കുന്ന പരീക്ഷ എഴുതുന്നതിലൂടെ ഇതുവരെയുള്ള പ്രയത്നത്തിെൻറ ഫലം വിലയിരുത്താനാകും, ഒപ്പം ആവശ്യമെങ്കിൽ മികച്ച പരിശീലനം തുടരാൻ ആവോളം സമയവും ലഭിക്കും.
കഴിഞ്ഞ സീസണുകളിൽ മോക്ക് ടെസ്റ്റിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം വിദ്യാർഥികളുടെയും ഫലം എജുകഫേ നഗരിയിൽനിന്ന് ലഭിച്ച മാർക്കിന് ഏറക്കുറെ സമാനമായിരുന്നു. അവരിൽ പലരും തങ്ങളുടെ സ്വപ്ന കരിയറിലേക്ക് ചേക്കേറിക്കഴിഞ്ഞു. മറ്റു ചിലർ പ്രശസ്ത സ്ഥാപനങ്ങളിൽ ലക്ഷ്യത്തിലെത്താനുള്ള പ്രയത്നത്തിലാണ്. അതുകൊണ്ടുതന്നെ വളരെ നേരത്തേതന്നെ പ്രകടനം വിലയിരുത്താനും മികവ് വർധിപ്പിക്കാനും പ്രേരണ നൽകുന്ന മോക്ക് ടെസ്റ്റിൽ സൗജന്യമായി പങ്കെടുക്കാൻ എജുകഫേ നഗരി സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
