Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightമൈൻഡ് മിറാക്ക്ളുമായി...

മൈൻഡ് മിറാക്ക്ളുമായി മാണി പോൾ

text_fields
bookmark_border
മൈൻഡ് മിറാക്ക്ളുമായി മാണി പോൾ
cancel

നൂ​റു​മേ​നി വി​ള​വ് കൊ​യ്യു​ന്ന ക​ർ​ഷ​ക​രെ​ല്ലാം മ​ണ്ണൊ​രു​ക്കും മു​മ്പു​ത​ന്നെ മ​ന​സ്സൊ​രു​ക്കി​യാ​ ണ് പാ​ട​ത്തേ​ക്കി​റ​ങ്ങു​ന്ന​ത്. മ​ന​സ്സി​നെ ഉ​റ​പ്പി​ച്ച് നി​ർ​ത്തി​യ ക​ർ​ഷ​ക​െ​ൻ​റ ആ ​വി​ശ്വാ​സ​മാ​ണ് വ ി​ജ​യ​ത്തിെ​ൻ​റ നൂ​റു​മേ​നി​യാ​യി മാ​റു​ന്ന​ത്.
വി​ജ​യ​തീ​ര​മ​ണി​ഞ്ഞ​വ​രെ ശ്ര​ദ്ധി​ച്ചു നോ​ക്കൂ. വ​ലു​പ്പ​വും ആ​കാ​ര​വും നി​റ​വും സൗ​ന്ദ​ര്യ​വു​മൊ​ന്നു​മ​ല്ല അ​വ​രെ വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​ത്. അ​ച​ഞ്ച​ല​മാ​യ മ​ന​സ്സാ​ണ്. മ​ന​സ്സി​നെ ക​ടി​ഞ്ഞാ​ണി​ട്ട്​ ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​ൻ എ​ന്തു​ചെ​യ്യ​ണം? മാ​റ്റ​മി​ല്ലാ​ത്ത തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള മ​ന​സ്സൊ​രു​ക്കം എ​ങ്ങ​നെ ന​ട​ത്തും? എ​ല്ലാ​ത്തി​നും ഉ​ത്ത​രം ന​ൽ​കു​ക​യാ​ണ് എ​ജു​ക​ഫേ​യി​ലെ മൈ​ൻ​ഡ് മി​റാ​ക്ക്ൾ എ​ന്ന സെ​ഷ​നി​ൽ.

വി​ജ​യ​ല​ക്ഷ്യ​വു​മാ​യി മു​ന്നേ​റാ​ൻ, മാ​റി​മ​റി​യാ​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ നി​ങ്ങ​ളുെ​ട കു​ഞ്ഞു​ങ്ങ​ള പ്രാ​പ്ത​രാ​ക്കാ​ൻ പ്ര​മു​ഖ പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​നും അ​ന്താ​രാ​ഷ്​​ട്ര പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​മാ​ണി പോ​ൾ വ​രു​ന്നു. മ​ന​സ്സെ​ന്ന മാ​ന്ത്രി​ക​ച്ചെ​പ്പ് തു​റ​ന്ന് മി​ക​വിെ​ൻ​റ ലോ​ക​േ​ത്ത​ക്ക് കു​ഞ്ഞു​ങ്ങ​ളെ കൈ​പി​ടി​ച്ച് ന​ട​ത്തു​ന്ന ഇൗ ​സെ​ഷ​ൻ നി​ങ്ങ​ളുെ​ട മ​ക്ക​ൾ​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ​ക​രു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

Show Full Article
TAGS:Educafe 2019 educafe season 5 madhyamam educafe 
Web Title - educafe supplement 2019
Next Story