ചോദ്യം കേട്ടിട്ട് നെറ്റി ചുളിക്കാൻ വരട്ടെ. കാര്യമുണ്ടെന്ന് മാത്രമല്ല, ഭക്ഷണത്തിൽതന് നെയാണ് ബുദ്ധിവികാസത്തിനുള്ള എല്ലാ ചേരുവകളുമുള്ളത്. കുത്തിയിരുന്ന് പഠിച്ച്, എളുപ് പത്തിൽ പരീക്ഷയെഴുതി പാസായാൽ കുട്ടികൾക്ക് നല്ല ഭാവിയായി എന്നു കരുതുന്ന നാം, പക്ഷേ കുട്ടി കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് പലപ്പോഴും ബോധവാന്മാരല്ല.
കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നതും കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളിലെ ഘടകങ്ങളാണ്. പഠിച്ചുമുന്നേറാനുള്ള പ്രസരിപ്പ് മുതൽ പെരുമാറുന്ന രീതിയെ വരെ കഴിക്കുന്ന ഭക്ഷണം സ്വാധീനിക്കും. അപ്പോൾ ഇന്നേവരെ കൊടുത്തുകൊണ്ടിരിക്കുന്ന ഭക്ഷണമോ? സംശയം കൂടുകയാണല്ലേ. പഠിക്കുന്ന കുഞ്ഞുങ്ങൾ എന്തു കഴിക്കണം, എത്ര കഴിക്കണം, എങ്ങനെ കഴിക്കണം... തുടങ്ങി എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുകയാണ് അറിവിെൻറ മഹോത്സവ വേദിയായ എജുകഫേ.
കുഞ്ഞുങ്ങളുടെ ടിഫിൻ ബോക്സ് ഒരുക്കുന്നത് മുതൽ കഴിക്കുന്നത് വരെയുള്ള നിർദേശങ്ങളും കുട്ടികളുടെ ആരോഗ്യസംരംക്ഷണത്തിനായി നിർബന്ധമായി ഉറപ്പാക്കേണ്ട കാര്യങ്ങളുമെല്ലാം ഏറ്റവും ദഹിക്കുന്ന ഭാഷയിൽ വിവരിക്കാൻ പ്രമുഖ ന്യുട്രീഷ്യനിസ്റ്റും ആരോഗ്യ വിദഗ്ധയുമായ ലൗലി രംഗനാഥ്്, ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന എജുകഫേയുടെ അഞ്ചാം സീസണിൽ എത്തുന്നു. ഭക്ഷണക്കാര്യവും ബുദ്ധിവികാസവും മാത്രമല്ല, പ്രതിസന്ധികളിൽ പതറാതെ ഉറച്ച ലക്ഷ്യത്തോടെ മുന്നേറാൻ നിങ്ങളുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്ന ടെക്ക്നിക്കുകളും F.E.A.R (Face Everything And Rise) എന്ന പ്രോഗ്രാമിലൂടെ ലൗലി രംഗനാഥ് സെഷനിൽ അവതരിപ്പിക്കും.