റോളുകൾ അറിയാം, റോൾ മോഡലാവാം
text_fieldsനാം എങ്ങനെയാണ് വിജയികളായിത്തീരുന്നത്? പരീക്ഷയിലായാലും ജീവിതത്തിലായാലും പല വെ ല്ലുവിളികളെയും അതിജീവിച്ചുതന്നെയാണ് നാം വിജയം വരിക്കുന്നത്. എങ്കിലും നാം നേടിയ വ ിജയത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ? സ്വന്തം മികവും കഠിനാധ്വാനവുംകൊണ്ട് നേടിയ വി ജയത്തിൽ നമ്മുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്ക് എങ്ങനെ മാറ്റിനിർത്താനാ വും? വിജയത്തിെൻറ പടവുകളോരോന്നായി കയറുമ്പോൾ അതിനുള്ള സന്ദർഭവും സാഹചര്യങ്ങളും ഒരുക്കിത്തരുന്നതിൽ നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കൾക്ക് മികച്ച റോളാണുള്ളത്. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ ഇൗ ത്രികോണനിർമിതിതന്നെയാണ് ഓരോ വിജയവും നേടിത്തരുന്നത്. ഇതൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും വിജയതീരണമണിഞ്ഞ കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഒരു വേദിയിൽ ഒന്നിച്ചിരുന്ന് സംസാരിക്കാൻ തുടങ്ങുകയാണ് എജുകഫേ വേദിയിലെ ‘റോൾ സ്പെസിഫിക്കേഷൻ’ എന്ന സെഷനിൽ.
വിജയനേട്ടത്തിൽ ഇൗ മൂന്നു വിഭാഗക്കാരും വഹിച്ച റോളിനെ ഏകോപിപ്പിച്ച് സംസാരിക്കാനെത്തുന്ന റോളിൽ എത്തുന്നതോ, രസകരമായ വാക്കുകളിലൂടെ, ചിന്തിപ്പിക്കുന്ന കഥകളിലൂടെ, അവിശ്വസനീയ ജീവിതാനുഭവങ്ങളിലൂടെ ക്വിസ് മാസ്റ്ററെ പോലെ ചോദ്യങ്ങൾ ചോദിച്ചും അധ്യാപകനെ പോലെ ഉപദേശിച്ചും കൂട്ടുകാരനെ പോലെ കളിയിലൂടെ കാര്യം പറഞ്ഞും കുട്ടികളുടെ പ്രിയങ്കരനായി മാറിയ െഎ.എ.എസ് ജേതാവായ എ.പി.എം. ഹനീഷും.
പഠനരീതികളിൽ മാത്രമല്ല പതിവുകാര്യങ്ങളിൽ വരെ വലിയ വ്യത്യസ്ത പുലർത്തുന്നവരാണ് നമ്മുടെ കുട്ടികൾ. നാം പഠിച്ചുവന്ന രീതികളോ, തുടർന്നു വന്ന ശീലങ്ങളോ ഒന്നുമല്ല അവരെ നയിക്കുന്നത്. കുത്തിയിരുന്ന് പഠിക്കാനുള്ള രക്ഷിതാക്കളുടെ നിർബന്ധവും അതത് ദിവസംതന്നെ പഠിച്ചുതീർക്കാനുള്ള അധ്യാപകരുടെ ഉപദേശങ്ങളൊന്നും ചിലപ്പോൾ കുട്ടികൾക്ക് ദഹിച്ചെന്നു വരില്ല. എങ്കിലും മികവിലേറാൻ അവർക്ക് അവരുടേതായ വഴികളുണ്ട്. അല്ലെങ്കിൽ അനായാസം പഠിച്ചെടുക്കാൻ അടിപൊളി മാർഗങ്ങൾ പറയാനുണ്ടാകും രക്ഷിതാക്കൾക്ക്.
ഒരിക്കലും ഓർമയിൽനിന്ന് മാഞ്ഞുപോകാതെ പഠിച്ച കാര്യങ്ങൾ സൂക്ഷിച്ചുവെക്കാനുള്ള ടെക്നിക്കുകൾ പങ്കുവെക്കാനുണ്ടാകും അധ്യാപകർക്ക്. യു.എ.ഇയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചിരിക്കുമ്പോൾ, അവർക്കൊപ്പം വർഷങ്ങളോളം വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മുഹമ്മദ് ഹനീഷും പങ്കുചേരുമ്പോൾ അറിയാനും അനുഭവിക്കാനും അനുകരിക്കാനും പല വിധ കാര്യങ്ങളും കാഴ്ചക്കാർക്ക് ലഭിക്കുമെന്ന കാര്യം തീർച്ച. ഓരോ റോളും ഭംഗിയായി നിർവഹിക്കാൻ, അതിലൂടെ വലിയൊരു റോൾമോഡലായി മാറാൻ എജുകഫേയിലെ ‘റോൾ സ്പെസിഫിക്കേഷൻ’ മറ്റൊരു വലിയ മാതൃകയാണ് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
