Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎജുകഫെ വീണ്ടും;...

എജുകഫെ വീണ്ടും; കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ ഉത്സവം

text_fields
bookmark_border
എജുകഫെ വീണ്ടും; കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ ഉത്സവം
cancel

കോ​ഴി​ക്കോ​ട്: ഉ​പ​രി​പ​ഠ​ന​വും ക​രി​യ​റും സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള ആ​ശ​ങ്ക​ക​ള​ക​റ്റാ​ൻ, കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ ഫെ​സ്റ്റി​വ​ലാ​യ ‘മാ​ധ്യ​മം എ​ജു​ക​ഫെ’ വീ​ണ്ടു​മെ​ത്തു​ന്നു. മീ ​ഫ്ര​ണ്ട് ഇ​വ​ന്റ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​മ​ഹാ മേ​ള ഏ​പ്രി​ലി​ൽ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഏ​പ്രി​ൽ 17, 18ന് ​കോ​ഴി​ക്കോ​ടും ഏ​പ്രി​ൽ 22, 23 മ​ല​പ്പു​റ​ത്തും ഏ​പ്രി​ൽ 25, 26 കൊ​ച്ചി​യി​ലു​മാ​ണ് എ​ജു​ക​ഫെ ന​ട​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മു​ള്ള സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കി​യ വേ​ദി​യാ​ണ് എ​ജു​ക​ഫെ. വി​ദേ​ശ പ​ഠ​ന സാ​ധ്യ​ത​ക​ൾ, വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ, വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​രി​യ​ർ മാ​പ്പി​ങ്, സൈ​ക്കോ​ള​ജി​ക്ക​ൽ കൗ​ൺ​സ​ലി​ങ് എ​ന്നി​വ​യെ​ല്ലാം എ​ജു​ക​ഫെ​യി​ൽ ഒ​റ്റ​ക്കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​കും. കൂ​ടാ​തെ, കേ​ര​ള​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പ്ര​ഗ​ത്ഭ​രാ​യ ട്രെ​യി​ന​ർ​മാ​ർ ന​യി​ക്കു​ന്ന വ്യ​ത്യ​സ്ത സെ​ഷ​നു​ക​ളും ക്ലാ​സു​ക​ളും മേ​ള​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ തി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി www.myeducafe.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഇ​പ്പോ​ൾ ത​ന്നെ സീ​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ഉ​റ​പ്പാ​ക്കാം. 40,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളും 10,000ൽ ​പ​രം ര​ക്ഷി​താ​ക്ക​ളും 8,000ത്തോ​ളം അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​ന്ന ഈ ​മ​ഹാ​മേ​ള, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ത​ങ്ങ​ളു​ടെ കോ​ഴ്സു​ക​ളും സേ​വ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കാ​നു​ള്ള ഏ​റ്റ​വും വ​ലി​യ അ​വ​സ​ര​മാ​ണ്. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​ച്ച അ​ക്കാ​ദ​മി​ക് നെ​റ്റ്‍വ​ർ​ക്കി​ങ്ങി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന മേ​ള​യി​ൽ സ്റ്റാ​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​യി 9645009444 എ​ന്ന ന​മ്പ​റി​ലോ events@madhyamam.com മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsMalayalam NewsCareer Festival
News Summary - EduCafe is back; Kerala's biggest education and career festival
Next Story