പരീക്ഷ കഴിഞ്ഞാൽ എജുകഫേ
text_fieldsകോഴിക്കോട്: പരീക്ഷ കഴിഞ്ഞാൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മുന്നിലെ ഏറ്റവും വലിയ ചോദ്യമാണ് ‘അടുത്തത് എന്ത്? എവിടെ പഠിക്കണം?’ എന്നത്. ഈ ആശയക്കുഴപ്പങ്ങൾക്കുള്ള കൃത്യമായ ഉത്തരമാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ ഫെസ്റ്റിവലായ ‘മാധ്യമം എജുകഫേ’.
വിദ്യാർഥികളുടെ യഥാർഥ അഭിരുചി തിരിച്ചറിയാനും അതനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാനും സഹായിക്കുന്ന സമഗ്ര വേദിയാണ് എജുകഫേ. കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലെയും വിദേശ സർവകലാശാലകളിലെയും പ്രവേശന രീതികൾ, മികച്ച കോഴ്സുകൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് അറിയാനും വിദഗ്ധരുമായി നേരിട്ട് സംവദിച്ച് സംശയങ്ങൾ ദൂരീകരിക്കാനും മേളയിൽ അവസരമുണ്ടാകും.
‘മീ ഫ്രണ്ട്’ അണിയിച്ചൊരുക്കുന്ന മഹാമേള ഏപ്രിൽ 17, 18 തീയതികളിൽ കോഴിക്കോട്, ഏപ്രിൽ 21, 22 തീയതികളിൽ മലപ്പുറം, ഏപ്രിൽ 24, 25 തീയതികളിൽ കൊച്ചി എന്നിവിടങ്ങളിലാണ്. ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച അധ്യാപകരുടെ സേവനം ലഭ്യമാക്കുന്ന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായ ‘ഫ്യൂച്ചർ’ ആണ് ഇത്തവണ എജുകഫെ മുഖ്യപ്രായോജകർ.
വിദ്യാർഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും പഠന സംബന്ധമായ ആശങ്കകൾ പരിഹരിക്കാനും പ്രത്യേക സൈക്കോളജി-കൗൺസലിങ് സെഷനുകളുണ്ടാകും. പ്രഫഷനൽ മെന്റൽ ഹെൽത്ത് വെൽനസ് സപ്പോർട്ടുമായി ‘ബിക്കമിങ്’ ടീം എജുകഫെ വേദിയിലെത്തും. നടിയും അവതാരകയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് ഈ പ്രത്യേക സെഷനുകൾ. കൂടാതെ, വിദ്യാർഥികളുടെ അഭിരുചി ശാസ്ത്രീയമായി നിർണയിച്ച് ഉപരിപഠനവും കരിയറും തെരഞ്ഞെടുക്കാൻ ‘സിജി’യുടെ പ്രത്യേക കൗൺസിലിങ് സെഷനും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമുണ്ടാകും.
ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറിലധികം പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാല പ്രതിനിധികളും എജുകഫേയിലെത്തും. നൂറിലധികം പ്രഗൽഭരായ പാനലിസ്റ്റുകളും വിദഗ്ധ ട്രെയിനർമാരും നയിക്കുന്ന ക്ലാസുകൾ, എജുക്കേഷൻ ആൻഡ് കരിയർ എക്സ്പോ, എജുടെയിൻമെന്റ് സോൺ, വർക് ഷോപ്പുകൾ എന്നിവയാണ് മറ്റു പ്രധാന ആകർഷണങ്ങൾ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം പൂർണമായും സൗജന്യമാണ്. www.myeducafe.com എന്ന വെബ്സൈറ്റിലൂടെ ഉടൻ സീറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9645007116 എന്ന വാട്സാപ് നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

