Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡി.യു ബിരുദം: മൂന്നാംവട്ട പ്രവേശനം ഞായറാഴ്ച മുതൽ
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി സർവകലാശാല (ഡി.യു) ബിരുദ പ്രവേശനത്തിനുള്ള മൂന്നാംവട്ട സീറ്റ് അലോട്ട്മെന്റ് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് രജിസ്ട്രാർ വികാസ് ഗുപ്ത അറിയിച്ചു.
പൊതു പ്രവേശത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾ (ഇ.സി.എ), സ്പോർട്സ്, സി. ഡബ്ല്യു (സായുധ സേനയിലെ കുട്ടികൾ, വിധവകൾ), കശ്മീരി കുടിയേറ്റക്കാർ എന്നിവയുൾപ്പെടെ എല്ലാ സൂപ്പർ ന്യൂമററി ക്വോട്ടകളിലേക്കും പ്രവേശനം നടത്തും. നവംബർ 13ന് വൈകുന്നേരം അഞ്ചിന് ആരംഭിച്ച് നവംബർ 20ന് അവസാനിക്കും. 70,000 ബിരുദ സീറ്റുകളിലായി ഇതുവരെ പ്രവേശനം നേടിയവരുടെ എണ്ണം 61,500 കവിഞ്ഞു.
Next Story

