
ഡൽഹി സർവകലാശാല; പി.ജിക്ക് ഇതുവരെ അപേക്ഷിച്ചത് 32,000 പേർ, രജിസ്ട്രേഷൻ ആഗസ്റ്റ് 21 വരെ
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല പി.ജി കോഴ്സുകളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. വിവിധ കോളജുകളിലെ 20,000 സീറ്റുകളിലേക്കായി 32,000 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 4,400 പേർ എം.ഫിൽ, പി.എച്ച്.ഡി കോഴ്സുകളിലേക്കും ഇതുവരെ അപേക്ഷിച്ചു.
ആഗസ്റ്റ് 21 വരെ പി.ജി, എം.ഫിൽ, പി.എച്ച്.ഡി കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്യാം. ജൂൈല 26നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.
മെറിറ്റിന്‍റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ഇത്തവണെത്ത ഡൽഹി യൂനിവേഴ്സിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനം. ചില കോഴ്സുകളിൽ 50 ശതമാനം പേരെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശിപ്പിക്കുക. പകുതി സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിലും.
ഡൽഹി സർവകാലാശാലയിൽ ബിരുദ കോഴ്സുകൾ പഠിച്ചവർക്കായിരിക്കും മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം. ഡൽഹി സർവകലാശാലക്ക് പുറത്തുള്ളവർക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലുമാകും പ്രവേശനം.
സെപ്റ്റംബർ 26 മുതൽ ഒക്ടോബർ ഒന്നുവരെയാണ് പ്രവേശന പരീക്ഷകൾ നടത്തുക. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുക.
രജിസ്ട്രേഷന്റെയും പ്രവേശന പരീക്ഷയുടെയും വിവരങ്ങൾ du.ac.in വെബ്സൈറ്റിൽ ലഭ്യമാകും.