എൻജിനീയറിങ്,സയൻസ്, സൈക്കോളജി വിദ്യാർഥികൾക്ക് ഡി.ആർ.ഡി.ഒ പെയ്ഡ് ഇന്റേൺഷിപ്പ് അവസരങ്ങൾ
text_fieldsരാജ്യത്തിന്റെ പ്രതിരോധ ഗവേഷണ രംഗത്തെ മുൻനിര സ്ഥാപനമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) എൻജിനീയറിങ്,സയൻസ്, സൈക്കോളജി വിഷയങ്ങളിൽ പഠിക്കുന്ന യു.ജി-പി.ജി വിദ്യാർഥികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പ് അവസരങ്ങൾ പ്രഖ്യാപിച്ചു.
ഇന്‍റെൺഷിപ്പ് / പ്രോജക്ട് വർക്ക് പരിശീലനത്തിന്‍റെ കാലാവധി ആറ് മാസമായിരിക്കും. ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ ചേർന്ന തീയതി മുതൽ ആറ് മാസം പൂർത്തിയാക്കിയ ശേഷം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. ഓരോ ഇന്റേണിനും പ്രതിമാസം 5000 രൂപയാണ് സ്റ്റൈപ്പൻഡ്.
ഡി.ആർഡി.ഒ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുഴുവൻ കാലയളവിലെയും സ്റ്റൈപ്പൻഡ് രണ്ട് തുല്യ ഗഡുക്കളായി നൽകും. അതായത് മൂന്ന് മാസം പൂർത്തിയാക്കിയ ശേഷം 15000 രൂപയും ആറ് മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷം 15000 രൂപയും. ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നതിന് ഒരു മാസത്തിൽ കുറഞ്ഞത് 15 ദിവസത്തെ ഹാജർ ആവശ്യമാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും തിരഞ്ഞെടുപ്പ്. ആവശ്യമായാൽ വീഡിയോ കോൾ അല്ലെങ്കിൽ ഫോൺ മുഖേന ഇന്റർവ്യൂ ഉണ്ടായേക്കാം. വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെറിറ്റുള്ള വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യേണ്ടതാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമേ തുടർനടപടികളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ലഭിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഡി.ആർ.ഡി.ഒ യുടെ ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in പരിശോധിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

